തണ്ണിമത്തൻ ഡേയ്സ് എന്ന ഒരൊറ്റ സിനിമ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് മാത്യു. നവാഗതനായ ആല്‍ഹിന്‍ ഹെന്‍ട്രി ഒരുക്കുന്ന ക്രിസ്റ്റിയാണ് മാത്യുവിന്റെ പുതിയ സിനിമ.
സിനിമ ഉടൻ തിയറ്ററുകളിലെത്തും. ചിത്രത്തിലെ നായികയായി എത്തുന്നത് മാളവിക മോഹനന് ആണ്.
മലയാളത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന താരമാണ് മാളവിക മോഹന്‍.
ഏറെനാളുകള്‍ക്ക് ശേഷം മാളവിക അഭിനയിക്കുന്ന മലയാള സിനിമയാണ് ക്രിസ്റ്റി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജിആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ക്രിസ്റ്റിയുടെ തിരക്കഥയൊരുക്കുന്നത്.
മാളവികയും മാത്യുവും പ്രണയിതാക്കളായി എത്തുന്നതിന്റെ കൗതുകം ആരാധകരിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്.
മാത്യുവും മാളവികയും പ്രണയാര്‍ദ്രരായി പരസ്പരം കണ്ണില്‍ നോക്കി നില്ക്കുന്ന രംഗമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഇതിനിടെചിത്രത്തിന്റെ പോസ്റ്ററിനെക്കുറിച്ചുള്ള ഒരാളുടെ കമന്റും അതിന് മാളവിക നല്കിയ മറുപടിയും സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയാണ്.
ചിത്രത്തിന്റെ പോസ്റ്ററും മാളവികയുടെ ചിത്രവും പങ്കുവച്ചു കൊണ്ട് മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ല,
ആലോചിച്ചിട്ട് ടെന്ഷനാകുന്നുവെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. പിന്നാലെ ഇതിന് കിടിലന്‍ മറുപടിയുമായി മാളവിക എത്തുകയായിരുന്നു.
അവന് അത് നന്നായി കൈകാര്യം ചെയ്തുവെന്നായിരുന്നു മാളവികയുടെ മറുപടി. നടിയുടെ മറുപടി അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയും ചെയ്തു.
പിന്നാലെ ആരാധകന് തന്റെ വാക്കുകളെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു. പോസ്റ്റര്‍ കാണുമ്പോള്‍ പ്രായം കൂടിയ സ്ത്രീയും കൗമാരക്കാരനും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണെന്ന് തോന്നുന്നുവെന്നും അത് മാത്യു എങ്ങനെയാകും കൈകാര്യം ചെയ്യുക എന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നുമായി ആരാധകന്.
പക്ഷെ അപ്പോഴേക്കും മാളവികയുടെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. അതേസമയം സിനിമയുടെ പശ്ചാത്തലമോ മറ്റ് വിവരങ്ങളോ അണിയറ പ്രവര്‍ത്തകര്‍ ഇതുവരേയും പുറത്ത് വിട്ടിട്ടില്ല.
മലയാളത്തിലെ അറിയപ്പെടുന്ന രണ്ട് എഴുത്തുകാര്‍ തിരക്കഥാകൃത്തുകളും രണ്ട് ജനപ്രിയ താരങ്ങളും ഒരുമിക്കുന്ന സിനിമ എന്ന നിലയില്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ക്രിസ്റ്റിക്കായി കാത്തിരിക്കുന്നത്.