ബിഗ് സ്ക്രീനിലും സോഷ്യൽ മീഡിയയിലും സജീവമായിരിക്കുക എന്നത് സെലിബ്രിറ്റികളുടെ പ്രധാന കാര്യങ്ങളിൽ ഒന്നാണ്. ഇൻസ്റ്റ്ഗ്രാമും എക്സും വാഴുന്ന കാലത്ത് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ സോഷ്യൽ പ്ലാറ്റ്ഫോമുകൾ അടക്കിവാഴുകയാണ്. അത്തരം താരനിരയിൽ മുന്നിലാണ് മാളവിക മോഹനൻ. നടിയുടെ പുത്തൻ ചിത്രങ്ങളാണിപ്പോൾ ബോളിവുഡിലും തെന്നിന്ത്യയിലും വലിയ തരംഗമാകുന്നത്.
ഇൻസ്റ്റാഗ്രാം ഇളക്കി മറിച്ചിരിക്കുകയാണ് ലഹങ്കയണിഞ്ഞെത്തിയ നടിയുടെ പുത്തൻ സ്റ്റൈലൻ ചിത്രങ്ങൾ. ആരാധകരും സെലിബ്രിറ്റികളും ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. നടിയുടെ വിവാഹമാണോ എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.
ബ്രാലെറ്റ് ടോപ്പും ഡിസൈൻഡ് പാവാടയുമാണ് സ്റ്റൈൽ ചെയ്തത്. ഓവർ കോട്ട് രൂപത്തിലാണ് ഷാൾ സെറ്റ് ചെയ്തത്. സിംപിൾ ആക്സസറീസാണ് പെയർ ചെയ്തത്. കല്ലുകളോടു കൂടിയ ഹെഡ് ചെയിനും കമ്മലും വളകളുമാണ് തിരഞ്ഞെടുത്തത്.