മലയാളികളുടെ പ്രിയ നടിയാണ് മാളവിക മോഹനന്. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും വൈറലായി മാറാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരങ്ങളിലൊരാള്‍ കൂടിയാണ് മാളവിക. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനു താഴെ അശ്ലീല കമന്റുമായി ഒരാള്‍ രംഗത്തു വന്നിരുന്നു.
മാരന് എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം. സിനിമയിലെ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തെന്നായിരുന്നു ആയാള്‍ ചോദിച്ചത്.
ഇതിന് ചുട്ട മറുപടി നല്കാന് നടി മറന്നില്ല. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു മാളവികയുടെ പ്രതികരണം.
മാളവികയുടെ അഭിനയത്തെയും ഒരാള്‍ വിമര്‍ശിച്ചു. നിങ്ങളുടെ അഭിനയം വളരെ മോശമാണെന്നും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ഫോട്ടോഷൂട്ട് കാണുന്നവരാണ് നിങ്ങളുടെ ആരാധകരെന്നായിരുന്നു വിമര്‍ശനം.
ഇതിനും നടി മറുപടി നല്കി. ട്വിറ്ററില്‍ നിങ്ങളും എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ, നിങ്ങളും ഫോട്ടോഷൂട്ടിന്റെ ആരാധകനാണോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം. എന്തായാലും സംഭവം കിടുക്കി എന്നാണ് ആരാധകര്‍ പറയുന്നത്.