മലയാള യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്. നായികയായും സഹനടിയായുമൊക്കെ സിനിമയില്‍ തിളങ്ങുന്ന മാളവിക സോഷ്യല്‍ മീഡിയയിലും സജീവമാണ്.
മലയാളത്തിലെ സൂപ്പര്‍താരം പൃഥിരാജിനോടുള്ള ആരാധന മാളവിക പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വിയുടെ വിവാഹ വാര്‍ത്ത വന്ന സമയത്തെ അവസ്ഥയെ കുറിച്ചുള്ള മാളവികയുടെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഇതേക്കുറിച്ച് മാളവിക പറയുന്നതിങ്ങനെ…ഹീറോയിലേക്ക് സരയു ചേച്ചിയാണ് എന്നെ സജസ്റ്റ് ചെയ്തത്. ഞാന്‍ പൃഥ്വിരാജിന്റെ കട്ട ഫാനാണ്. ഹീറോയില്‍ അഭിനയിക്കാമെന്ന് ചാടിക്കയറി സമ്മതിച്ചതിന്റെ കാരണവും അതിലെ നായകന് പൃഥ്വിരാജ് ആയത് കൊണ്ടാണ്.
രാജുച്ചേട്ടനെ നേരില്‍ കാണാമല്ലോ എന്നായിരുന്നു ആ സൈറ്റിലേക്ക് പോകുമ്പോഴുള്ള എന്റെ സന്തോഷം. കോളനിയുടെ സെറ്റില്‍ ഡള്‍ മേക്കപ്പിട്ട് നില്ക്കുമ്പോള് പക്ഷേ സങ്കടമായി.
ഈശ്വരാ… രാജുച്ചേട്ടന് എന്നെ ആദ്യമായി കാണുന്നത് ഈ കോലത്തിലാണല്ലോ എന്ന സങ്കടം. ഷൂട്ട് കഴിഞ്ഞ് പോകും മുമ്പേ കറുപ്പിച്ച രൂപമൊക്കെ മാറ്റി രാജുച്ചേട്ടന്റെ മുന്നില്‍ ചെന്ന് നില്ക്കാന് പറ്റണേയെന്ന എന്റെ പ്രാര്‍ത്ഥന ഈശ്വരന് കേട്ടു.
സ്കൂളില്‍ എന്റെയൊപ്പം പഠിച്ച കുട്ടികള്‍ക്കെല്ലാം എനിക്ക് പൃഥ്വിരാജിനോടുള്ള ആരാധന അറിയാം. ആ സമയത്തായിരുന്നു രാജുച്ചേട്ടന്റെ കല്യാണം കഴിഞ്ഞത്.
എനിക്ക് അപ്രതീക്ഷിതമായ ആ വാര്‍ത്ത കേട്ട് സത്യത്തില്‍ സങ്കടം വന്നു. കൂട്ടുകാരൊക്കെ അതും പറഞ്ഞ് കളിയാക്കുമായിരുന്നു. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ ഈ തുറന്നു പറച്ചില്.