മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക കൃഷ്ണദാസ്. മിനിസ്ക്രീനിലെ മിന്നും താരമായ മാളവിക ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയായത്.
മികച്ച നര്‍ത്തകി കൂടിയായ മാളവികയുടെ റീല്‍സെല്ലാം വൈറലാവാറുമുണ്ട്. അടുത്തിടെ താരം റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയായിരുന്ന തേജസ് ജ്യോതിയെ വിവാഹം ചെയ്തിരുന്നു.
താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയല്‍ മേഖലയില്‍ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷവും സോഷ്യല്‍മീഡിയയില്‍ സജീവമാണ് മാളവികയും തേജസും.
ഇപ്പോഴിതാ വിവാഹശേഷമുള്ള തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും.
തങ്ങള്‍ക്ക് വിവാഹശേഷം വലിയ മാറ്റങ്ങളൊന്നുമില്ലെന്നും കുറച്ച് അടുക്കും ചിട്ടയും വന്നുവെന്നും രാവിലെ നേരത്തെ എഴുന്നേല്ക്കാന് തുടങ്ങിയിട്ടുണ്ടെന്നും ഇരുവരും പറയുന്നു.
താന്‍ 1993യിലാണ് ജനിച്ചത്. മാളുവിനേക്കാള്‍ ആറുവയസ്സിന് മൂത്തതാണെന്നും 99ലാണ് മാളു ജനിച്ചതെന്നും തേജസ് പറയുന്നു.
തനിക്ക് തേജസിന്റെ നേവി ഓഫീസര്‍ ജോലിയെ കുറിച്ച് നേരത്തെ തന്നെ നന്നായി അറിയാമെന്നും തിരികെ പോകുമ്പോള്‍ വിഷമം തോന്നുമെന്നും മാളവിക പറയുന്നു.
താന്‍ ഒരു ഹോം സിക്നെസ് ഉള്ള ആളാണ്. തനിക്ക് വീടുവിട്ട് പോയാല്‍ ആദ്യമൊന്നും വലിയ ബുദ്ധിമുട്ട് തോന്നില്ലെന്നും കാരണം ജോലിയുടേതായ ഒത്തിരി ടെന്ഷനുണ്ടാവുമെന്നും പക്ഷേ അത് കഴിയുമ്പോള്‍ തനിക്ക് വിഷമമാകുമെന്നും പിന്നെ മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും തേജസ് പറയുന്നു.
വിവാഹശേഷം തനിക്ക് കൂടുതലും വരുന്നത് നെഗറ്റീവ് കമന്റുകളാണെന്ന് മാളവിക പറയുന്നു.
തനിക്ക് വിവാഹശേഷം ജാഡകൂടിയെന്നും അഹങ്കാരിയായി എന്നൊക്കെയാണ് പറയുന്നതെന്നും തന്റെ വയര്‍ കണ്ടിട്ട് ഗര്‍ഭിണിയാണോ എന്നും ആളുകള്‍ ചോദിക്കുന്നുണ്ടെന്നും മാളവിക പറയുന്നു.