വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് മാളവിക വെയില്‍സ്.
നിവിന്‍ പോളിയുും അജുവര്‍ഗീസും അടക്കമുള്ളവരുടെ ആദ്യ ചിത്രമായ ഈ സിനിമയിലെ മാളവികയുടെ ഗീതു എന്ന നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മലര്വാടിയ്ക്കു ശേഷം ഏതാനും സിനിമകള്‍ കൂടി ചെയ്തെങ്കിലും താരത്തിന്റെ രാശി തെളിഞ്ഞത് സീരിയല്‍ രംഗത്താണ്.
പൊന്നമ്പിളി എന്ന പരമ്പരയിലൂടെ സീരിയല്‍ രംഗത്തെത്തിയ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
പത്തിലധികം സിനിമകളാണ് മാളവിക അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു താരം.
മാളവിക അഭിനയിച്ച നന്ദിനി സീരിയല്‍ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്തിരുന്നു. നന്ദിനി, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളിലും മാളവിക അഭിനയിച്ചു.
പൊന്നമ്പിളി എന്ന ആദ്യ സീരിയലിലൂടെ തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി നടി മാറിയിരുന്നു. നിരവധി ആരാധകരാണ് താരത്തിനുള്ളത്.
ആരാധകര്‍ക്ക് എല്ലാവര്ക്കും അറിയേണ്ടത് താരത്തിന്റെ വിവാഹത്തിന്റെ വിശേഷങ്ങളെ കുറിച്ചാണ്. എങ്ങനെയുള്ള വരനെയാണ് താരം അന്വേഷിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഈ വിശേഷങ്ങള്‍ നടി പങ്കുവെച്ചിരുന്നു.
കല്യാണം ഉടനെ ഉണ്ടാകില്ല എന്നാണ് താരം പറയുന്നത്.
കല്യാണം കഴിക്കണം എന്ന് ഒരിക്കലും എന്റെ കുടുംബം എന്നെ ഫോഴ്സ് ചെയ്യാറില്ലെന്നും താരം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ഒരു ഡെഡ്ലൈനും വെച്ചിട്ടില്ലെന്നും താരം പറയുന്നു. ഏത് തരത്തിലുള്ള വരനെ ആണ് തനിക്ക് വേണ്ടതെന്നും താരം പറഞ്ഞു.
അഭിനയിക്കാന്‍ എനിക്ക് താത്പര്യമുള്ളയാളാണ്. ജോലിയെ സപ്പോര്‍ട്ട് ചെയ്യുന്ന ആളെ മാത്രമോ വിവാഹം കഴിക്കൂവെന്നും താരം വ്യക്തമാക്കുന്നു.
അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന് നിരവധി ആരാധകരുണ്ട്. ഒരു നല്ല നര്‍ത്തകി കൂടിയായ താരം ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.
അതേ സമയം അഭിനയ രംഗത്തേക്ക് എത്തിച്ചത് തന്റെ അച്ഛനാണെന്ന് മുന്‍പ് മാളവിക പറഞ്ഞിട്ടുണ്ട്.
അതേസമയം അച്ഛന്റെ വിയോഗം തന്നെ വിഷാദത്തിലേക്ക് നയിച്ചുവെന്ന് പറയുകയാണ് നടി. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മാളവിക വെയ്ല്‍സ് മനസുതുറന്നത്.
അച്ഛനായിരുന്നു തനിക്ക് എല്ലാ കാര്യത്തിലും താങ്ങായും തണലായും ഉണ്ടായിരുന്നത് എന്ന് നടി പറയുന്നു. അച്ഛന്റെ വിയോഗ ശേഷമാണ് സിനിമകള്‍ ചെയ്യാതിരുന്നതും അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തതും.
കുറച്ചുനാള്‍ വിട്ടുനിന്ന ശേഷമാണ് സീരിയലിലൂടെ അഭിനയ രംഗത്തേക്ക് തിരിക എത്തുന്നത്.
അച്ഛന്റെ വേര്പാടിന് ശേഷവും തനിക്ക് സിനിമാ ഓഫറുകള്‍ വന്നിരുന്നു എന്നും മാളവിക പറഞ്ഞു.
എന്നാല്‍ അച്ഛന് പോയത് എന്നെ വിഷാദത്തിലേക്ക് നയിച്ചു.
കാരണം എന്റെ എല്ലാ കാര്യങ്ങളിലും അച്ഛന്റെ സാന്നിദ്ധ്യം ഈണ്ടായിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കാം അഭിനയം വിടാം എന്നായിരുന്നു അന്നത്തെ തീരുമാനം.
പക്ഷേ പൊന്നമ്പിളിയുടെ പ്രൊഡ്യൂസറായ സജിന്‍ രാഘവന്‍സാര്‍ വീണ്ടും അഭിനയത്തിലേക്ക് കൊണ്ടു വന്നു.
ആദ്യമൊക്കെ ഒഴിവായെങ്കിലും അവസാനം എന്റെ തീരുമാനം മാറ്റി. ചെയ്ത എല്ലാ സീരിയലുകളും ഇഷ്ടമാണെങ്കിലും പൊന്നമ്പിളിയിലെ പൊന്നുവാണ് ഹൃദയത്തോട് എറ്റവും ചേര്‍ന്നു നില്‍ക്കുന്നത് എന്നും നടി പറഞ്ഞു.
വിവാഹത്തെ കുറിച്ചും അഭിമുഖത്തില്‍ മാളവിക മനസു തുറന്നു. അതേ സമയം ഉടന്‍ വിവാഹത്തിന് ഇല്ല എന്നാണ് നടി പറയുന്നത്.