മലയാളികളുടെഎക്കാലത്തെയും പ്രണയ ജോഡികളാണ് ജയറാമും പാർവതിയും. താരങ്ങളുടെ മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും ഇപ്പോൾ ആരാധകരുടെ മനസിൽ ഇടം നേടിയിരിക്കുകയാണ്.
മാളവികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അടുത്തിടെ മാളവിക തന്റെ കാമുകന്റെ കൂടെയുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ കാമുകന്റെ മുഖം താരപുത്രി മറച്ചിട്ടാണ് ഫോട്ടോ പങ്കുവെച്ചത്. അന്നു മുതൽ അയാൾ ആരാണെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
ഇപ്പോഴിതാ തന്റെ കാമുകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മാളവിക ജയറാം. പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മാളവിക പങ്കുവച്ച പോസ്റ്റിലൂടെയാണ് തന്റെ കാമുകനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.
‘എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബർത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് മാളവിക ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്.
അമ്മ പാർവതിയും സഹോദരൻ കാളിദാസും ഫോട്ടോക്ക് കമന്റ് നൽകിയിട്ടുണ്ട്. അളിയാ എന്ന് കാളിദാസ് കമന്റ് ചെയ്തതോടെ ഇതാണ് കാമുകനെന്ന് എല്ലാവരും ഏകദേശം ഉറപ്പിച്ചു. ചക്കികുട്ടാ എന്നാണ് പാർവതിയുടെ കമന്റ്.