ഒരു മുഴു നീളൻ സിനിമ കണ്ടിറങ്ങുന്ന പ്രതീതി ആയിരുന്നു ജയറാമിന്റെയും പാർവതിയുടേയും മകൾ മാളവികാ ജയറാമിന്റെ വിവാഹം. ആത്യധികം താര നിബിഡമായൊരു ചടങ്ങു കൂടിയായിരുന്നു അത്. ഇപ്പോഴിതാ ഭാര്യയും ഭർത്താവുമായി എന്നതിന്റെ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പങ്കുവച്ചിരിക്കുകയാണ് മാളവിക.
സർക്കാർ സേവനങ്ങൾ കൃത്യവും സുതാര്യവും വേഗത്തിലും ആയതോടെ വിവാഹ സർട്ടിഫിക്കറ്റിന്റെ കാര്യവും ദ്രുതഗതിയിൽ നടന്നു. വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ടുള്ള ഫോട്ടോ ആണ് താരപുത്രി പോസ്റ്റ് ചെയ്തിട്ടുള്ളത്.
മെയ് മൂന്നിനായിരുന്നു മാളവികയുടേയും പാലക്കാട് സ്വദേശി നവനീത് ഗിരീഷിന്റേയും വിവാഹം. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്.