റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ താരങ്ങളാണ് മാളവിക കൃഷ്ണദാസും, തേജസ് ജ്യോതിയും. എന്നാല്‍ ഇരുവരും തമ്മിൽ പ്രണയത്തിലായതിനെ കുറിച്ച് ആളുകള്‍ക്കറിയില്ലായിരുന്നു. അതീവ രഹസ്യമാക്കി വച്ചിരുന്ന ഇരുവരുടേയും പ്രണയം മാളവിക തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞപ്പോഴാണ് എല്ലാവരും അറിഞ്ഞത്.
മാളവിക തേജസ് ജ്യോതിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവയ്കുകയും തങ്ങൾ വിവാഹിതരാകാൻ പോകുകയാണെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് തേജസ് ജ്യോതിക്ക് ജന്മദിന ആശംകള്‍ നേര്‍ന്ന മാളവികയുടെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.
എന്റെ ബെസ്റ്റ് ഫ്രണ്ടായ, ജീവിതത്തില്‍ തന്റെ പ്രണയമായ, സന്തതസഹചാരിയായ, ഗോസിപ്പ് പങ്കാളിയായ, സ്വകാര്യ എന്റര്ടൈന്മെന്റായ, എന്റെ പരാതിപ്പെട്ടിയായ, രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായ ആള്‍ക്ക് ജന്മദിനാശംസകള് എന്നാണ് മാളവിക എഴുതിയിരിക്കുന്നത്. പെട്ടെന്ന് നേരില്‍ കാണാൻ കഴിയുന്ന ദിവസം എണ്ണി കാത്തിരിയ്ക്കുകയാണ്’ എന്നും മാളവികയുടെ കുറിച്ചു. തേജസ് എടുത്ത് അയച്ച സെല്‍ഫി ചിത്രം പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.