പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മാളവിക മേനോൻ. ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളതെങ്കിലും ആളുകളുടെ മനസിൽ പ്രത്യേക സ്ഥാനം നേടാൻ മാളവികയ്ക്ക് സാധിച്ചു. ഇപ്പോഴിതാ തന്റെ ഫോട്ടോയും വീഡിയോയും മോശം ആംഗിളില്‍ നിന്നും എടുക്കുന്ന പാപ്പരാസികളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാമ് താരം.
‘ഗയ്സ് ഇതാണ് ഞാന്‍ ആ പറഞ്ഞ ടീംസ്.. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങള്‍ അല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നേ. ഇന്ന് ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യാ.. എല്ലാവരെയും കിട്ടീല, കാമറ ഓണ്‍ ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങള്‍ ഒക്കെ അപ്പൊ എന്താ ചെയ്യണ്ടേ നിങ്ങള്‍ കാമറ വച്ച് ആകാശത്തുന്ന് ഷൂട്ട് ചെയ്യുമ്പോ’ എന്നാണ് വീഡിയോ പങ്കുവച്ച് മാളവിക ചോദിക്കുന്നത്.
മാളവിക സ്റ്റോറി ഇട്ടതിനു പിന്നാലെ തന്നെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അങ്ങനെതന്നെ വേണം, നിങ്ങളെന്തിനാ ഓടുന്നത്? ഇതുപോലെ ഇവരുടെ ഫോട്ടോ എടുക്കുന്പോൾ അവരാരും ഓടാറില്ലല്ലോ, പിന്നെന്തിനാ ഓടുന്നതെന്ന് പാപ്പരാസികളെ പരിഹസിച്ച് ധാരാളം ആളുകൾ കമന്റ് ചെയ്തു.