ആ ​സ്റ്റോ​റി ഒ​രു ത​മാ​ശ​യാ​യി പ​ങ്കു​വ​ച്ച​താ​ണ്: ഞാ​ന്‍ ധ​രി​ക്കു​ന്ന​ത് സാ​ഹ​ച​ര്യ​ത്തി​നു ചേ​ര്‍​ന്ന വ​സ്ത്രം; മാ​ള​വി​ക

ന​ടി​മാ​രു​ടെ ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച് പ​ങ്കു​വ​യ്ക്കു​ന്ന​വ​രു​ടെ ഒരു വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സം ന​ടി മാ​ള​വി​ക മേ​നോ​ന്‍ പ​ങ്കു​വച്ചി​രു​ന്നു. ഇ​തി​നൊ​പ്പ​മു​ള്ള മാ​ള​വി​ക കു​റി​പ്പും വ​ലി​യ ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി. ഇ​താ​ണ് ഞാ​ന്‍ പ​റ​ഞ്ഞ ആ ​ടീം എ​ന്ന മു​ഖ​വു​ര​യോ​ടെ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​വ​രെ ആ​കാ​ശ​ത്തു​നി​ന്ന് ഷൂ​ട്ട് ചെ​യ്യു​ന്ന​വ​രെ​ന്നും വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. ന​ടി​മാ​രു​ടെ ദൃ​ശ്യ​ങ്ങ​ള്‍ മോ​ശം ആം​ഗി​ളി​ല്‍ പ​ക​ര്‍​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ എ​സ്ത​ര്‍ അ​നി​ല്‍ അ​ട​ക്കം ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​ണ് മാ​ള​വി​ക​യു​ടേ​തു​മെ​ന്ന് വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു.

ഇ​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക ഇ​പ്പോ​ൾ. ഞാ​ന്‍ ആ ​സ്റ്റോ​റി ഒ​രു ത​മാ​ശ ആ​യി ഇ​ട്ട​താ​ണ്. എ​ന്‍റെ വീ​ഡി​യോ പ​ക​ര്‍​ത്താ​ന്‍ വ​ന്ന അ​വ​രെ ഞാ​ന്‍ ഒ​ന്ന് ഷൂ​ട്ട് ചെ​യ്യാം എ​ന്ന് ക​രു​തി. പ​ക്ഷെ, എ​ല്ലാ​വ​രെ​യും കി​ട്ടി​യി​ല്ല. ഫോ​ണ്‍ എ​ടു​ത്ത​പ്പോ എ​ല്ലാ​വ​രും ഓ​ടി. ഇ​ത്ര പേ​ടി ഉ​ള്ള​വ​രാ​ണോ ഞ​ങ്ങ​ളു​ടെ വീ​ഡി​യോ എ​ടു​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ടു​ന്ന​ത്. അ​വ​രെ​ല്ലാം പാ​വ​ങ്ങ​ള്‍ ഒ​ക്കെ​യാ​ണ്, അ​വ​ര്‍ അ​വ​രു​ടെ ജോ​ലി ചെ​യ്യു​ന്നു. അ​വ​രെ​ക്കൊ​ണ്ടു പോ​സി​റ്റീ​വും നെ​ഗ​റ്റീ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഞാ​ന്‍ ഒ​രു ത​മാ​ശ​യ്ക്കാ​ണ് വീ​ഡി​യോ എ​ടു​ത്ത​ത്.

ന​മ്മ​ള്‍ ഓ​രോ പ​രി​പാ​ടി​ക്കുവേ​ണ്ടി ആ ​സാ​ഹ​ച​ര്യ​ത്തി​ന് ചേ​രു​ന്ന വ​സ്ത്രം ധ​രി​ച്ചു പോ​കു​ന്നു. ഇ​വ​ര്‍ അ​ത് ഷൂ​ട്ട് ചെ​യ്ത് അ​വ​ര്‍​ക്ക് തോ​ന്നു​ന്ന ക്യാ​പ്ഷ​ന്‍ കൊ​ടു​ത്ത് പോ​സ്റ്റ് ചെ​യ്യു​ന്നു. ആ​ളു​ക​ള്‍ ആ ​വീ​ഡി​യോയ്​ക്ക് താ​ഴെവ​ന്ന് അ​വ​ര്‍​ക്ക് തോ​ന്നു​ന്ന ക​മ​ന്‍റ് ഇ​ടു​ന്നു. ഇ​താ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​ര്‍​ക്കും അ​വ​ര​വ​രു​ടെ ജോ​ലി പ്ര​ധാ​ന​മാ​ണ്. എ​നി​ക്കും അ​തു​പോ​ലെ​ത​ന്നെ. ക​മ​ന്‍റ് ഇ​ടു​ന്ന​വ​ര്‍ അ​ത് അ​റി​യു​ന്നി​ല്ല. ഒ​രു പ​ണി​യും ഇ​ല്ലാ​ത്ത​വ​രാ​ണ് ക​മ​ന്‍റ് ഇ​ടാ​നാ​യി ഇ​രി​ക്കു​ന്ന​ത്. അ​ല്ലാ​തെ സ്വ​ന്തം ജോ​ലി​യും അ​തി​ന്‍റെ ടെ​ന്‍​ഷ​നുമാ​യി ജീ​വി​ക്കു​ന്ന​വ​രൊ​ന്നും ഇ​തി​നു വേ​ണ്ടി ഇ​രി​ക്കി​ല്ല. ഈ ​ക​മ​ന്‍റു​ക​ള്‍ ഒ​ന്നും വാ​യി​ക്കാ​തി​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്, ഞാ​ന്‍ ഇ​പ്പോ​ള്‍ ഇ​തൊ​ന്നും വാ​യി​ക്കാ​ന്‍ പോ​കാ​റി​ല്ല.

വീ​ഡി​യോ എ​ടു​ക്കു​ന്ന​വ​രോ​ട് എ​നി​ക്ക് പ​രാ​തി ഒ​ന്നും ഇ​ല്ല, അ​തു​കൊ​ണ്ട​ല്ല അ​വ​രു​ടെ വീ​ഡി​യോ എ​ടു​ത്ത​ത്. ന​മ്മ​ള്‍ എ​ല്ലാം ഒ​രേ സ്ഥ​ല​ത്ത് പ​ല ജോ​ലി​ക​ള്‍ ചെ​യ്തു ജീ​വി​ക്കു​ന്ന ആ​ള്‍​ക്കാ​ര​ല്ലേ, എ​ല്ലാ​വ​രും സ​ഹ​ക​ര​ണ മ​നോ​ഭാ​വ​ത്തോ​ടെ ജോ​ലി​ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. അ​ല്ലാ​തെ മ​റ്റു​ള്ള​വ​രെ തെ​റി കേ​ള്‍​പ്പി​ച്ചു​കൊ​ണ്ടാ​ക​രു​ത്. എ​നി​ക്ക് ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ​യെ​കൊ​ണ്ട് ഗു​ണ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ണ്ടൊ​രി​ക്ക​ല്‍ ഒ​രു പ​രി​പാ​ടി​ക്ക് പോ​യ​പ്പോ​ള്‍ വ​ലി​യ ജ​ന​ക്കൂ​ട്ടം ആ​യി​രു​ന്നു, എ​നി​ക്ക് ക​ട​ന്നു​പോ​കാ​ന്‍ പ​റ്റു​ന്നു​ണ്ടാ​യി​ല്ല. അ​ന്ന് എ​ന്‍റെ മു​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ ചേ​ട്ട​ന്മാ​ര്‍ അ​വ​രു​ടെ കാ​മ​റ മാ​റ്റി വെ​ച്ചി​ട്ട് എ​നി​ക്ക് ക​ട​ന്നു​പോ​കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​ക്കി​ത്ത​ന്നു.

എ​നി​ക്ക് അ​ന്ന് വ​ലി​യ സ​ന്തോ​ഷ​വും ആ​ശ്വാ​സ​വു​മാ​ണ് തോ​ന്നി​യ​ത്. അ​വ​ര്‍ വ​ണ്ടി​യൊ​ക്കെ ഓ​ടി​ച്ച് അ​വി​ടെ എ​ത്തി​യാ​ണ​ല്ലോ വീ​ഡി​യോ എ​ടു​ക്കു​ന്ന​ത്. അ​ത് അ​വ​രു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗം ആ​യി​രി​ക്കും. എ​ല്ലാ​വ​രും അ​വ​രു​ടെ ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ​യാ​ണ് ഞാ​നും എ​ന്നെ​പ്പോ​ലെ​യു​ള്ള സി​നി​മാതാ​ര​ങ്ങ​ളും. മോ​ശം ക​മ​ന്‍റ് ഇ​ടു​ന്ന​വ​ര്‍ അ​തു​കൂ​ടി മ​ന​സി​ലാ​ക്കു​ക.

മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ളി​ലോ കേ​ര​ള​ത്തി​ന് പു​റ​ത്തോ പോ​കു​മ്പോ​ള്‍ പോ​ലും ഇ​ത്ര പ്ര​ശ്നം ഇ​ല്ല. അ​വി​ടെ​യൊ​ക്കെ ആ​ളു​ക​ള്‍ നോ​ര്‍​മ​ല്‍ ആ​യി ധ​രി​ക്കു​ന്ന വ​സ്ത്ര​മാ​ണ് ഇ​വി​ടെ ഞ​ങ്ങ​ളൊ​ക്കെ ധ​രി​ക്കു​ന്ന​ത്. അ​ത് ഒ​രു സി​നി​മാ​താ​രം ചെ​യ്യു​ന്ന​തു​കൊ​ണ്ട് അ​വ​രെ എ​ന്തും പ​റ​യാം എ​ന്നാ​ണ് പ​ല​രു​ടെ​യും ധാ​ര​ണ. എ​ന്തു വ​സ്ത്രം ധ​രി​ക്കാ​നും ക​മ​ന്‍റി​ടാ​നും ഒ​ക്കെ എ​ല്ലാ​വ​ര്‍​ക്കും സ്വാ​ത​ന്ത്ര്യ​മു​ണ്ട്. പ​ക്ഷേ,, അ​ത് മ​റ്റു​ള്ള​വ​രെ വേ​ദ​നി​പ്പി​ച്ചു​കൊ​ണ്ടാ​ക​രു​ത് മാ​ള​വി​ക കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment