ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന ഏറ്റവും വലിയ കാര്യം പരസ്പര സ്നേഹമാണെന്ന അടുക്കുറിപ്പോടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മാളവിക മേനോന്.
വാലന്റൈന്‍സ് ഡേ വാരം എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്. നടി പ്രണയത്തിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം ഇത് വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആവാനും സാധ്യതയുണ്ട്.
പൊതുവെ എല്ലാ ആഘോഷങ്ങളും വിടാതെ ആഘോഷിക്കുകയും, അതിന്റെയെല്ലാം ഫോട്ടോഷൂട്ട് നടത്തുകയും ചെയ്യുന്ന നടിയാണ് മാളവിക. ഇതും അങ്ങനെ എന്തെങ്കിലും ആവാനുള്ള സാധ്യത ഏറെയാണ്. എന്തായാലും സ്നേഹം അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.