ധാരാളം ആരാധകരുള്ള താരമാണ് മാളവികാ മേനോൻ. മാളവിക എപ്പോഴും തന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും വസ്ത്രത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സൈബറിടങ്ങളിലൂടെ അഭിമുഖീകരിക്കേണ്ടി വന്ന താരം കൂടിയാണ് മാളവിക. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി സൈബറാക്രമണങ്ങൾക്ക് ശമനം വന്നിരുന്നു എന്നും ഇപ്പോൾ അത് വീണ്ടും തുടങ്ങിയെന്നും പറഞ്ഞിരിക്കുകയാണ് താരം.
സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങൾ ആദ്യമൊക്കെ കുറവായിരുന്നു. ഈയിടെ ചിലര്‍ സംഘമായി എന്നെ സമൂഹ മാധ്യമങ്ങളില്‍ ആക്രമിക്കുന്നു. തുടക്കത്തില്‍ ചില കമന്റുകള്‍ കണ്ടപ്പോള്‍ വേദന തോന്നി. ഇപ്പോഴത് ശീലമായി. അതുകൊണ്ട് അതിനെക്കുറിച്ച് ആലോചിക്കാറില്ല.
കമന്റ് ചെയ്യുന്നവരില്‍ പലരും അവരവരുടെ ജീവിതത്തില്‍ നിരാശരാണ്. സൈബറിടത്തില്‍ പെണ്‍കുട്ടികളെ വേട്ടയാടുകയാണ് അവരുടെ ജോലി. വേട്ടക്കാര്‍ എല്ലായിപ്പോഴും ഒന്നു തന്നെ. ഇരകള്‍ മാറിക്കൊണ്ടിരിക്കും. ആളുകള്‍ക്ക് എന്നെ വിമര്‍ശിക്കാം. പക്ഷെ അത് മാന്യമായ ഭാഷയിലാവണമെന്ന് മാളവിക പറഞ്ഞു.