അതീവ ഗ്ലാമറസായി പുതിയ ലുക്കിലെത്തിയിരിക്കുന്ന നടി മാളവിക മോഹനന്റെ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് ട്രെന്റിംഗ് ആകുന്നത്. പുതിയ ലുക്ക് ഏറ്റെടുത്തതിനൊപ്പം തന്നെ ചിത്രത്തിന് വിമർശനങ്ങളും ഉയരുന്നുണ്ട്.
ഗ്ലാമർ കുറച്ചുകൂടിപ്പോയെന്നും ഇതിലും ഭേദം ബിക്കിനിയാണെന്നുമാണ് ചിത്രത്തിന് താഴെ കമന്റുകൾ വരുന്നത്. എന്നാൽ മാളവിയ്ക്ക് ഇതൊന്നും പുതിയ വിഷയമല്ല. ഇതിനുമുൻപും ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായിട്ടാണ് മാളവിക മലയാള സിനിമയിലേക്കെത്തുന്നത്. മമ്മൂട്ടി നായകനായെത്തിയ ഗ്രേറ്റ്ഫാദറിലും പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
രജനികാന്ത് ചിത്രം പേട്ട, വിജയ്യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ക്രിസ്റ്റി എന്ന മലയാള ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്.
പാ.രഞ്ജിത്തിന്റെ തങ്കലാൻ ആണ് നടിയുടെ പുതിയ പ്രോജക്ട്. വിക്രം നായകനാകുന്ന സിനിമയിൽ പ്രധാന വേഷത്തിലാണ് മാളവിക എത്തുന്നത്. പാർവതി തിരുവോത്തും മാളവികയ്ക്കൊപ്പം നായികാവേഷത്തിലുണ്ട്.
പ്രഭാസിന്റെ അടുത്ത ചിത്രമായ രാജാ സാബിലും നായികയായി എത്തുന്നത് മാളവികയാണ്. മലയാളിയായ ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകളാണ് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന മാളവിക.