ഏതാനും ദിവസം മുമ്പായിരുന്നു തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. ഗോവയിൽ നടന്ന വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികളിൽ നടി മാളവിക മോഹനനുമുണ്ടായിരുന്നു.
സോഷ്യൽമീഡിയയിൽ സജീവമായ താരം കേരള സാരിയിലാണ് കീർത്തിയുടെ വിവാഹത്തിന് എത്തിയത്. വിവാഹ വേദിയിലേക്ക് എത്തും മുമ്പ് മലയാളി മങ്കയായി ഒരുങ്ങി ഒരു ഫോട്ടോഷൂട്ടും മാളവിക നടത്തിയിരുന്നു. ആ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
നടിയുടെ സാരി ലുക്ക് ആരാധകർക്കും ഇഷ്ടപ്പെട്ടു. കേരള സാരിയിലും മാളവിക അതീവ സുന്ദരിയാണെന്നാണ് കമന്റുകൾ. പൊതുവെ മാളവിക ബോളിവുഡ് ലുക്കിലാണ് കൂടുതലായും ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ളത്. അതീവ ഗ്ലാമറസായി മാളവിക ചെയ്യുന്ന ഫോട്ടോഷൂട്ടുകൾക്ക് വിമർശനം ലഭിക്കാറുമുണ്ട്.