എനിക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് അച്ഛന് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. അതോടെ കുടുംബത്തിന്റെയും ഒരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു.
അതുകൊണ്ടാണ് സിനിമയിലേക്ക് വന്നത്. ആദ്യം മോഡലിംഗ് ആയിരുന്നു ചെയ്തത്. നായികയായി ആദ്യം അരങ്ങേറുന്നത് തെലുങ്കിലാണെന്ന് മന്യ.
ഒരു സിനിമ നായികയുടെ ഷെല്ഫ് ലൈഫ് എന്ന് പറയുന്നത് പരമാവധി അഞ്ച് മുതല് പത്ത് വർഷം വരെയാണെന്ന് എനിക്ക് അറിയാം. അതിന് ശേഷം കല്യാണം, കുട്ടികള് അങ്ങനെ കരിയർ ഉണ്ടാകില്ല. അതായത് ജോക്കർ പോലുള്ള ഒരു സിനിമയൊന്നും കിട്ടില്ല.
അക്കാര്യം മനസ്സിലാക്കിയാണ് പഠിക്കാന് പോയതും ജോലി നേടിയത്. യഥാർഥ്യം എന്ന് പറയുന്നത് അതാണ്. എന്നാല് അതിനെ മറികടക്കാന് കഴിഞ്ഞ ഒരേയൊരു താരം എന്ന് പറയുന്നത് മഞ്ജുവാര്യരാണ്.
അവർ ഇപ്പോഴും മികച്ച റോളുകള് ചെയ്യുന്നു. അത് അഭിമാനകരമായ കാര്യമാണ്. മലയാള സിനിമ വളരെ അധികം മിസ് ചെയ്യുന്നുണ്ട്. ഫഹദിന്റെ ആവേശമൊക്കെ കണ്ട് വളരെ അധികം ഇഷ്ടമായി. മകള്ക്ക് ആ പടത്തിലെ പാട്ടൊക്കെ വളരെയധികം ഇഷ്ടമാണെന്നും മന്യ പറഞ്ഞു.