കൊണ്ടോട്ടി: മലാള ഭാഷയുടെ പ്രചാരണത്തിന് ഓഫീസിന് മുമ്പില്‍ അഞ്ച് ഇംഗ്ലീഷ് പദങ്ങളും അവയുടെ സമാന മലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിച്ച് കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര് അക്കാദമി വ്യത്യസ്ഥമാകുന്നു. ഭരണ ഭാഷ വര്‍ഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓരോ ദിവസവും അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം പാലിച്ചാണ് വൈദ്യര് അക്കാദമി ഹാളിനു മുമ്പില്‍ പുതിയ ബോര്‍ഡ് സ്ഥാപിച്ചത്.
ഭരണ രംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും അവയുടെ സമാന മലയാള പദങ്ങളുമാണ് കേരളപ്പിറവി ദിനം മുതല്‍ മോയിന്‍ കുട്ടി വൈദ്യര് അക്കാദമിയുടെ ഓഫീസിന് മുമ്പില്‍ എഴുതി പ്രദര്‍ശിപ്പിച്ച് വരുന്നത്.സാധാരണ ഓഫീസുകളില്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളും അവയുടെ മലയാളവുമാണ് എഴുതി പ്രദര്‍ശിപ്പിക്കുന്നത്. ഓരോ ദിവസവും ബോര്‍ഡിലെ പദങ്ങളില്‍ മാറ്റം വരുത്തുന്നുണ്ടെന്ന് വൈദ്യര് അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് പറഞ്ഞു.
ഭാഷാ വര്‍ഷത്തോടനുബന്ധിച്ച് ലഭിച്ച പുതിയ സര്‍ക്കാര്‍ സര്‍ക്കുലറിലാണ് സര്‍ക്കാര്‍ ഓഫീസിന് മുമ്പില്‍ ദിനേന ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം വന്നത്. നവംബര്‍ ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ 31 വരെയാണ് ഭരണ ഭാഷാ വര്‍ഷം ആഘോഷിക്കാനാണ് നിര്‍ദേശം. പ്രവര്‍ത്തി ദിനങ്ങളില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി ബോര്‍ഡില്‍ ഇംഗ്ലീഷ് വാക്കുകളും അവയുടെ സമാനമലയാള പദങ്ങളും എഴുതി സ്ഥാപിക്കാനാണ് അക്കാദമിയുടെ തീരുമാനം.