മലയാളിയായ നടിയുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ പെണ്‍വാണിഭസംഘമെന്ന് റിപ്പോര്‍ട്ട്. നടിയെ തേടി പോലീസ് താമസ സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പേ ഇവര്‍ വിദഗ്ധമായി മുങ്ങുകയായിരുന്നു. സംഘത്തില്‍ സിനിമാ രംഗത്തുനിന്നുള്ള കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുവൈറ്റ് പൊലീസ് നടത്തിയ പരിശോധനയില്‍ മലയാളികള്‍ ഉള്‍പ്പെട്ട എട്ടംഗ പെണ്‍വാണിഭ സംഘത്തെ പിടികൂടുന്നത്. സീരിയല്‍ രംഗത്തു നിന്നും സിനിമയില്‍ എത്തിയ നടിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന വന്‍ സംഘത്തിന്റെ കണ്ണികളാണ് അറസ്റ്റിലായവര്‍. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മലയാളത്തിലെ യുവ നടി സംഘത്തിലെ പ്രമുഖയാണെന്നും ഇവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വാണിഭം നടത്തിയിരുന്നതായും വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കുവൈറ്റ് പൊലീസ് കേരളാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായി നടിയെ അന്വേഷിച്ചെങ്കിലും നടി സ്ഥലത്തില്ലെന്നാണ് വിവരം ലഭിച്ചത്.സ്ംഭവം സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ പൊലീസ് നടിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
പോലീസ് നടിയ്ക്കായി വല വിരിച്ചിരിക്കുകയാണ്. മറ്റ് ഗള്‍ഫ് നാടുകളിലും ഇവര്‍ക്കായി അന്വേഷണം നടത്തുമെന്നും കുവൈറ്റ് പോലീസ് അറിയിച്ചിട്ടുണ്ട്്. വന്‍കിട സെക്‌സ് റാക്കറ്റിലെ കണ്ണിയായ നടി വര്‍ഷങ്ങളായി പെണ്‍വാണിഭം നടത്തിവരുന്നു. ഗള്‍ഫ് രാജ്യങ്ങളാണ് പ്രധാന ഇടം. ശതകോടീശ്വരന്‍മാരും സിനിമാതാരങ്ങളും ഉന്നത രാഷ്ട്രീയക്കാരുമൊക്കെ ഇവരുടെ ഇടപാടുകാരായിരുന്നുവെന്നും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്.കുവൈറ്റിലെ ജലിബ് അല്‍ ശുവൈക്കില്‍ നിന്നുമാണ് എട്ടംഗ സംഘം അറസ്റ്റിലായത്. റെയ്ഡിന് ചെന്നപ്പോള്‍ പൂര്‍ണ്ണ നഗ്‌നരായ മൂന്നു പ്രവാസി യുവതികളെ പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെയും കൂടെ ഉണ്ടായിരുന്ന അഞ്ചു യുവാക്കളെയും അപ്പോള്‍ തന്നെ പൊലീസ് പിടികൂടിയിരുന്നു. വേശ്യാലയങ്ങള്‍ നിയമവിരുദ്ധമായ കുവൈറ്റില്‍ വലിയ രീതിയില്‍ അനാശാസ്യം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റെയ്ഡ്.