മാന്നാർ: സിനിമ ഇന്ന് ചില കോക്കസുകളുടെ പിടിയിലാണന്നും അതിനാൽ അർഹമായ പല റോളുകളും ലഭിച്ചില്ലെന്നും നടൻ ഗണേശ് കുമാർ എം എൽ എ പറഞ്ഞു.
കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഏഴാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.ബി ഗണേഷ് കുമാർ എംഎൽഎ.
മനുഷത്വം യാഥാർഥ്യമാകണമെങ്കിൽ പൊതു പ്രവർത്തകർക്ക് സാമൂഹ്യ പ്രതിബന്ധതയുണ്ടാകണമെന്നും എം എൽ എ കൂട്ടി ചേർത്തു.
താര സംലടനയായ അമ്മയിൽ വലിയ ഫണ്ട് ഉണ്ടന്നും കരുണയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഈ തുക ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.