സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്കി നിര്‍മാതാവ് പീഡിപ്പിച്ചെന്ന കേസില്‍ സാഹചര്യത്തെളിവുകള്തേടി പോലീസ്. കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ തേടിവരികയാണെന്നും വിവിധ തലങ്ങളില്‍ അന്വേഷണം ഊര്‍ജിതമാണെന്നും പോലീസ് പറഞ്ഞു. ടവര്‍ ലൊക്കേഷനുകള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ട്.
അടുത്തിടെ വലിയ സ്വീകാര്യത ലഭിച്ച ഇനിയും റിലീസ് ചെയ്യാത്ത ചിത്രത്തിലും ഈ നടി അഭിനയിച്ചിട്ടുണ്ട്. നായികപ്രാധാന്യമുള്ള വേഷങ്ങളും അടുത്തിടെ ഇവര്‍ക്ക് ലഭിച്ചിരുന്നു. അതേസമയം നിര്‍മാതാവിനെതിരേ ഇവരുടെ കൈയില്‍ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകളും ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇരുവരുമൊത്ത് അടുത്തിടപഴകുന്ന രംഗങ്ങളാണ് യുവതി സൂക്ഷിച്ചിരിക്കുന്നത്.
നിര്‍മാതാവിനെ ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടാനുള്ള നീക്കങ്ങളായിരുന്നോ നടിയായ യുവതി നടത്തിയിരുന്നതെന്ന കാര്യത്തിലും പോലീസിന് സംശയമുണ്ട്. യുവതിയുടെ കൈവശമുള്ള വീഡിയോയില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളെ പോലെ തന്നെയാണ് പെരുമാറുന്നത്. സംഭവം വലിയ വാര്‍ത്തയായതോടെ അണിയറയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടക്കുന്നുണ്ട്.
ആരോപണങ്ങള്‍ സത്യമാണെന്നു ബോധ്യമായാല്‍ അറസ്റ്റിലേക്കുള്പ്പെടെ കടക്കുമെന്നും നിലവില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമോയെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 2017 കാലഘട്ടത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത് എന്നതിനാല്‍ സാഹചര്യത്തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കേണ്ടതുണ്ട്. തെളിവുകള്‍ ശേഖരിച്ചശേഷമാകും നിര്‍മാതാവിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കൂവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ സ്വദേശിനിയായ 25-കാരിയാണ് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്.