ഭാഷാ ന്യൂനപക്ഷങ്ങൾ ഉള്ള സംസ്‌ഥാനമാണ് കേരളം. ലോകത്തുണ്ടാകുന്ന എല്ലാ സംഭവവികാസങ്ങളും അപ്പപ്പോൾ ജനങ്ങളിലെത്തിക്കുന്നത് മാധ്യമങ്ങളാണ്. ടെലിവിഷന്റേയും നവമാധ്യമങ്ങളുടേയും കടന്നുകയറ്റം ഇക്കാലത്തു ണ്ടെങ്കിലും പത്രങ്ങളുടെ പ്രാധാന്യത്തിന് ഒരു കുറവും സംഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും എത്രയോ വർഷം മുമ്പ് പ്രസിദ്ധീകരണം തുടങ്ങിയ ദീപിക ദേശീയ സ്വാതന്ത്ര്യസമരത്തിൽ സ്ത്യുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
വായനാശീലം ആഹ്ലാദം നല്കുന്നതോടൊപ്പം പുതിയ ലോകത്തേയ്ക്ക് നമ്മെ എത്തിക്കുകയും ചെയ്യുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച രൂപത വികാരി ജനറാളും ദീപിക രൂപത കോ– ഓർഡിനേറ്ററുമായ മോൺ ജോസഫ് ചിറ്റിലപ്പിള്ളി പറഞ്ഞു.
വായനാശീലം വളർത്തുന്നതിനാവശ്യമായ ഒരു സംവിധാനം ക്രമീകരിക്കലാണ് നമ്മുടെ ഭാഷാപദ്ധതിയിലൂടെ ദീപിക ലക്ഷ്യമിടുന്നത്. ഇപ്പോൾ എല്ലാ വിദ്യാർഥികളുടെ കയ്യിലും സ്മാർട്ട് ഫോണുകളുണ്ട്. ഒരു പക്ഷേ ഇത് പഠനത്തെ സഹായിക്കുന്നുണ്ടാകാം. എന്നാൽ ഇതിന്റെ ദോഷം നമുക്ക് കഴിഞ്ഞ കാലങ്ങളെക്കുറിച്ചും ഇന്നിനെക്കുറിച്ചും മനസിലാക്കാനുള്ള ആഭിമുഖ്യം നഷ്‌ടപ്പെടുന്നു എന്നതാണ്. മോൺ ചിറ്റിലപ്പിള്ളി പറഞ്ഞു.
പത്രവായനയിലൂടെയും പുസ്തകവായനയിലൂടെയുമാണ് തനിയ്ക്ക് അധ്യാപികയാകാനുള്ള ആഭിമുഖ്യമുണ്ടായതെന്ന് ചടങ്ങിൽ വായനാസന്ദേശം നല്കിയ കൊടുവായൂർ മരിയൻ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ അരീക്കാട്ട് പറഞ്ഞു. രക്ഷാകർതൃസമിതിയംഗം തുളസീദാസ് ആശംസകളർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്വാമിനാഥൻ സ്വാഗതവും ദീപിക പാലക്കാട് ഏരിയ മാനേജർ സനൽ ആന്റോ നന്ദിയും പറഞ്ഞു.