കൊട്ടാരക്കര: നവകേരള നിർമാണത്തിൽ മാതൃഭാഷയ്ക്ക് മുഖ്യസ്ഥാനം ഉണ്ടാവണമെന്ന് മലയാളം ഐക്യവേദി കൊട്ടാരക്കര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മുൻസിപ്പൽ ചെയർപേഴ്സൻ ബി. ശ്യാമളയമ്മ യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എൻ. ശരത്്ചന്ദ്രൻ ആചാരി അധ്യക്ഷത വഹിച്ചു. ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, ജോയിന്റ് സെക്രട്ടറി സുരേഷ് പൈങ്ങാടൻ, തൊടിയൂർ രാധാകൃഷ്ണൻ, എസ്. ഷൈലജ, ഗ്ലോബൽ കോളേജ് പ്രിൻസിപ്പൽ കെ. ജി. ഷാജി, എസ്. പ്രദീപ്കുമാർ, ജി. പ്രസാദ്, ഇടയ്ക്കിടം ആനന്ദൻ എന്നിവർ പ്രസംഗിച്ചു.
സെമിനാറിൽ സംസ്ഥാനകമ്മിറ്റി അംഗം അനിൽ പവിത്രേശ്വരം പിഎസ് സി പരീക്ഷകളും മാതൃഭാഷയും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
നിതിൻ. എസ്. പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന വിദ്യാർഥി സമ്മേളനം നീലേശ്വരം സദാശിവൻ ഉദ്ഘാടനം ചെയ്തു. അനൂപ് കോട്ടാത്തല, അമൽ മുട്ടറ, ഏ. അനന്ദുകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ഭാരവാഹികളായി എൻ. ശരത്്ചന്ദ്രൻ ആചാരി ( പ്രസിഡന്റ് ), ജി. പ്രസാദ് ( വൈസ് പ്രസിഡന്റ് ), എസ്. പ്രദീപ്കുമാർ ( സെക്രട്ടറി ), അമൽ മുട്ടറ (ജോയിന്റ് സെക്രട്ടറി ), എൻ. സഹദേവൻ ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
വിദ്യാർഥി വേദി ഭാരവാഹികളായി നിതിൻ. എസ്. പ്രകാശ് (പ്രസിഡന്റ് ), മരിയാ മൈക്കിൾ ( വൈസ് പ്രസിഡന്റ്), സച്ചു സദാനന്ദൻ ( സെക്രട്ടറി ), ആതിര ജി. എസ് ( ജോ. സെക്രട്ടറി ), ഏ. അനന്ദുകുമാർ ( മീഡിയാ കൺവീനർ ) എന്നിവരേയും തിെരഞ്ഞെടുത്തു.