കോഴിക്കോട്: ഓൺലൈൻ വിപണി പിടിച്ചെടുക്കാൻ പുതിയ തന്ത്രവുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ പേടിഎം മാൾ. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇപ്പോൾ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സൈറ്റുകളിലെ പ്രധാന പ്രശ്നം ആശയവിനിമയത്തിനുള്ള ഭാഷ ഇംഗ്ലീഷ് മാത്രമാണെന്നതാണ്.
പ്രധാന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, സ്നാപ്ഡീല്‍, മിന്ത്ര തുടങ്ങിയവയെല്ലാം നിലവില്‍ ഇംഗ്ലീഷിലാണ് ഉപയോക്താക്കളുമായി ആശയവിനിമയം ചെയ്യുന്നത്. വിവിധ സംരംഭകര്‍ സൈറ്റിലിടുന്ന ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന രീതി, സൈറ്റുകളില്‍ പങ്കാളികളാകുന്നതെങ്ങനെ എന്നിങ്ങനെയുള്ള വിവരങ്ങള്‍ മലയാളമടക്കമുള്ള പ്രാദേശികഭാഷകളില്‍ നല്കി ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖലയില്‍ വിപ്ളവം സൃഷ്ടിക്കുകയാണ് പേടിഎം മാള്‍.
പത്ത് പ്രാദേശിക ഭാഷകളിലാണ് പേടിഎം മാള്‍ ലഭ്യമാകുക. മലയാളത്തിനു പുറമെ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി, ബംഗാളി, ഒറിയ, പഞ്ചാബി എന്നീ ഭാഷകളാണ് പേടിഎം മാളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 30 മുതല്‍ 40% വരെ ഉപയോക്താക്കളെ വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോള്‍ മറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുമായി മത്സരിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഫ്ലിപ്കാര്‍ട്ടും ആമസോണുമാണ്.
സൂപ്പര്‍ കാഷ് ബാക്ക് ഓഫര്‍ എന്ന പേരില്‍ പേടിഎം മാള്‍ മൂന്ന് മുതല്‍ അഞ്ച് വരെ ദീപാവലി ഓഫര്‍ നല്‍കുന്നുണ്ട്.ദൈനംദിന ആവശ്യത്തിനുള്ള പത്ത് ഉല്പന്നങ്ങള് വാങ്ങുമ്പോള്‍ 2500 രൂപ വരെയും പണം തിരികെ ലഭിക്കുമെന്നാണ് ഓഫർ.