ക​ണ്ടി​ട്ടെ​ന്തോ പ​ന്തി​കേ​ട് തോ​ന്നി, പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ര​ക്ഷ​പെ​ട്ട് ഓ​ടാ​ൻ നോ​ക്കി: ല​ഹ​രി​മ​രു​ന്നു​മാ​യി മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി കോ​യ​മ്പ​ത്തൂ​രി​ല്‍ പി​ടി​യി​ല്‍

കോ​യ​മ്പ​ത്തൂ​ര്‍: ല​ഹ​രി​മ​രു​ന്നു​മാ​യി മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി കോ​യ​മ്പ​ത്തൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പി​ടി​യി​ല്‍. കാ​യം​കു​ളം സ്വ​ദേ​ശി എ​സ്. മു​ഹ​മ്മ​ദ് സി​നാ​ന്‍(19) ആ​ണ് പി​ടി​യി​ലാ​യ​ത്.

150 ഗ്രാം ​മെ​ത്താ​ഫെ​റ്റാ​മി​നാ​ണ് ഇ​യാ​ളി​ല്‍​നി​ന്നു പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ക​ന്യാ​കു​മാ​രി​യി​യി​ലേ​ക്ക് പോ​യ ഐ​ല​ന്‍റ് എ​ക്‌​സ്പ്ര​സി​ലാ​ണ് ഇ​യാ​ള്‍ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ​ത്.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​യാ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. പി​ന്നീ​ട് കേ​ര​ള​ത്തി​ലേ​ക്കു​ള്ള മ​റ്റൊ​രു ട്രെ​യി​നി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment