കൊയിലാണ്ടി: മലയാള സിനിമയിലെ പ്രമുഖ യുവനടി കൊയിലാണ്ടി കോടതിയില്‍ ഹാജരായി മൊഴി നല്കി. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസിലാണ് കൊയിലാണ്ടി കോടതിയില്‍ മൊഴി നല്‍കിയത്.
വാട്ട്സാപ്പിലും മെസഞ്ചറിലും നേരിട്ടുമെല്ലാമായി നിരന്തരം മെസേജ് അയച്ച് തന്നെ ശല്യപ്പെടുത്തുകയും ഫേസ്ബുക്ക് ലൈവില്‍ വന്ന് കുടുംബത്തെ ഉള്‍പ്പെടെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തതിനെതിരേ നടി എലത്തൂര്‍ പോലീസില്‍നല്‍കിയ കേസിലാണ് കോടതിയില്‍ എത്തി മൊഴി രേഖപ്പെടുത്തിയത്.’
പട്ടാമ്പി സ്വദേശി കിഷോറാണ് നടിയ്ക്കും കുടുംബത്തിനും നിരന്തരം ശല്യം ചെയ്ത് മെസേജ് അയയ്ക്കുകയും ഫേസ്ബുക്കില്‍ അധിക്ഷേപിക്കുകയും ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (ഡി), കേരള പോലീസ് ആക്റ്റിലെ 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എലത്തുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് സ്വദേശിയാണ് യുവനടി.