ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ ചേരിക്കല്‍ നസീമ മന്‍സിസില്‍ അന്‍ഷാദ് ബദറുദ്ദീന്‍(33) നിസ്സാര പുള്ളിയല്ലെന്ന് വിവരം. സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണ വലയത്തിലുണ്ടായിരുന്ന ആളാണ് അന്‍ഷാദ്.
ഇയാളെക്കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ആയോധന കലകളില്‍ മികവുള്ള ഇയാള്‍ക്കെതിരേ ആകെയുള്ളത് 2010ലെ ഒരു അടിപിടിക്കേസാണ്.
ചേരിക്കല്‍ ജുമാ മസ്ജിദിനു സമീപമുള്ള നസീമ മന്‍സിലില്‍ ബദറുദ്ദീന്റെയും നസീമയുടെയും മൂന്നു മക്കളില്‍ ഇളയവനായ അന്‍ഷാദ് മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു.
ആ സമയത്ത് പിതാവും സഹോദരന്മാരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് എല്ലാവരും നാട്ടില്‍ തിരിച്ചെത്തുകയും പലവിധ ജോലികളില്‍ ഏര്‍പ്പെടുകയുമായിരുന്നു.
ഇതിനിടയില്‍ എസ്ഡിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. ഇപ്പോള്‍ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ സബ് ഓര്‍ഗനൈസറാണ് ഇയാള്‍ എന്നാണ് സൂചന.
മലപ്പുറത്തു നിന്നാണ് ഇയാള്‍ കല്യാണം കഴിച്ചിരിക്കുന്നത്. മലബാര്‍ മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനായിരുന്നു അത്. ഭൂരിഭാഗം സമയവും അവിടെത്തന്നെയായിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇയാള്‍ സ്വന്തം നാടായി പന്തളത്തെത്തുന്നത്. പിന്നീട് സ്ഥലം വിട്ട ഇയാളെക്കുറിച്ച് പിന്നെ വിവരമൊന്നുമുണ്ടായിരുന്നില്ല.
ഭര്‍ത്താവിനെ കാണാനില്ലെന്ന് ചേരിക്കല്‍ പുത്തന്‍കുറ്റിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഭാര്യ മുഹ്‌സീന കഴിഞ്ഞ 15ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇയാളുടെ ഫോണ്‍ ഓഫ് ആയിരുന്നതിനാലാണ് പരാതി നല്‍കിയത്. ഡല്‍ഹിയിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ പക്ഷെ നേരെ പോയത് ബിഹാറിലേക്കായിരുന്നു.
പിന്നീട് അന്‍ഷാദിനെയും സുഹൃത്ത് കോഴിക്കോട് സ്വദേശി ഫിറോസ് ഖാനെയും വസന്ത പഞ്ചമി ആഘോഷങ്ങള്‍ക്കിടയില്‍ സ്‌ഫോടക വസ്തുക്കളുമായി യുപി സ്പഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ലഖ്‌നൗവില്‍ നിന്ന് പിടികൂടി. വിവിധ സംസ്ഥാനത്തെ എസ്ഡിപിയുടെ രഹസ്യക്യാമ്പുകളില്‍ ഇയാള്‍ പങ്കെടുത്തതായി സൂചനയുണ്ട്.