ബംഗളുരു: മലയാളി യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി വന്‍ തുക കവര്‍ന്നതായി വിവരം. വിനോദയാത്രയ്‌ക്കെത്തിയ യുവാക്ക രണ്ടു യുവാക്കള്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. ബംഗളുരുവിലെ ഒരു ലോഡ്ജിലെത്തിയ യുവാക്കള്‍ക്ക് രാത്രിയില്‍ സ്ത്രീകളെ എത്തിച്ചു നല്‍കാമെന്ന് ഇവര്‍ സഞ്ചരിച്ച ടാക്‌സിയുടെ ഡ്രൈവര്‍ വാഗ്ദാനം നല്‍കിയുന്നു. തുടര്‍ന്ന് സ്ത്രീകളെ കാത്തിരുന്ന യുവാക്കള്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. പ്രതീക്ഷിച്ചതു പോലെ രാത്രിയില്‍ സ്ത്രീകള്‍ മുറിയിലെത്തി. പക്ഷെ അവര്‍ തനിച്ചായിരുന്നില്ല കൂടെ കുറേ ഗുണ്ടകളും ഉണ്ടായിരുന്നു. തുടര്‍ന്ന് ഗുണ്ടകള്‍ യുവാക്കളുടെയൊപ്പം സ്ത്രീകളെ നിര്‍ത്തി നഗ്നഫോട്ടോയെടുക്കുകയും അവരുടെ കൈയ്യിലുള്ളതെല്ലാം കൊള്ളയടിക്കുകയുമായിരുന്നു. ഹോട്ടല്‍ ജീവനക്കാരുടെയും പോലീസിന്റെയും സഹായത്തോടെ നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ ബംഗളുരുവില്‍ വ്യാപകമാവുകയാണ്.
മലയാളികള്‍ അടക്കമുള്ള ഇതര സംസ്ഥാനക്കാരാണ് ഇത്തരം സംഘങ്ങളുടെ പ്രധാന ഇരകള്‍. കഴിഞ്ഞ ദിവസം ഒരു ബിസിനസുകാരനില്‍ നിന്നും ബഌക്ക് മെയിലിംഗിലൂടെ രണ്ടരക്കോടി തട്ടാന്‍ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തിന്റെ തലവന്‍ മലയാളിയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പണം നല്‍കാമെന്ന് ബിസിനസുകാരന്‍ സംഘത്തെ വിശ്വസിപ്പിച്ച ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ഇവരെ കസ്റ്റഡിയില്‍ എടുത്ത പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും അതിനിടയില്‍ ഉന്നത ബന്ധം കൊള്ളസംഘത്തിന്റെ തുണയ്ക്ക് എത്തിയതായും വിവരമുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തുന്നവരെയും വിനോദ സഞ്ചാരികളെയുമാണ് ഇത്തരം സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. സ്ത്രീകളെ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. തട്ടിപ്പിനിരയാകുന്നവരില്‍ ഒട്ടുമിക്ക ആളുകളും നാണക്കേട് ഭയന്ന് പുറത്തു പറയാത്തതാണ് ഇത്തരക്കാര്‍ക്ക് വളമാകുന്നത്.