ജറുസലേം: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന് മാക്സ്വെല്ലാണ് മരിച്ചത്. മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആക്രമണത്തില്‍ രണ്ട് മലയാളികള്‍ അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ജോസഫ് ജോര്‍ജ്, പോള്‍ മെല്വിന് എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് ആക്രമണം നടന്നത്. മര്‍ഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെല്‍ പതിച്ചത്. കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ആക്രമണത്തിന് ഇരയായത്.