റിയാദ്: സൗദിയിലെ ജിസാനിൽ മലയാളി കുത്തേറ്റ് മരിച്ചു. പാലക്കാട് മർണക്കാട് ഒന്നാം മൈല്‍ കൂമ്പാറ സ്വദേശി ചേരിക്കപ്പാടം വീട്ടിൽ അബ്ദുല്‍ മജീദാണ് (44) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി സൗദി സമയം ഒൻപതോടെയാണ് സംഭവം.
15 വർഷമായി ദര്‍ബില്‍ ഒരു ശീഷ കടയിലാണ് അബ്ദുൾ മജീദ് ജോലി ചെയ്തിരുന്നത്. ജോലി അന്വേഷിച്ചുവന്ന ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി സ്വദേശികളില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദര്‍ബിലെ ആശുപത്രി മോച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ സൗദി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മജീദിന്റെ സഹോദങ്ങളും സൗദിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി രണ്ട് മാസം മുൻപാണ് മജീദ് നാട്ടിലെത്തിയത്. ഭാര്യ: റൈഹാനത്ത് ഇ.കെ. മക്കൾ: മിഥിലാജ്, നാജിയ.