നാഗർകോവിൽ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ കുഴഞ്ഞുവീണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് മരിച്ചു. കൊല്ലം കുണ്ടറ മാമൂട് മുണ്ടൻചിറ മാടൻകാവ് ക്ഷേത്രത്തിനു സമീപം സുകൃതം വീട്ടിൽ പ്രദീപാണ്(45) മരിച്ചത്.
സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായിരുന്നു. ഇന്നലെ രാത്രി 12.15ഓടെ കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ എത്തിയ വിവേക് എക്സ്പ്രസ് ശുചീകരണത്തിനായി നാഗർകോവിൽ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.
പ്രദീപ് പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശവും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവും ദിവസങ്ങൾക്കു മുമ്പായിരുന്നു. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. അച്ഛൻ: മാധവൻ. അമ്മ: തങ്കമ്മ. ഭാര്യ: പ്രിയങ്ക. മക്കൾ: ആര്യ, അനയ.