ദുബായില്‍ മലയാളി മധ്യവയസ്കന് അറസ്റ്റിലായി. ബാത്ത്റൂമിനുള്ളില് ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് 41 വയസുള്ള ഇയാളെ പി
ടികൂടിയത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. പ്രതിയെ ദുബായ് കോടതിയില്‍ ഹാജരാക്കി. ബാത്ത്റൂമിന്റെ സീലിംഗില്‍ പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി കാര്‍ഡും അടക്കമുള്ള ഉപകരണങ്ങള്‍ ഒളിപ്പിച്ചു വെച്ചായിരുന്നു രണ്ട് കിടപ്പുമുറികളുള്ള ഫ്ളാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.
ഒരു ദമ്പതിമാരും അവരുടെ സഹോദരിയും മറ്റ് മൂന്ന് പേരുമാണ് ഫ്ളാറ്റില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. കൂട്ടത്തില്‍ ഒരാള്‍ കുളിക്കാന്‍ കയറിയപ്പോഴാണ് ക്യാമറ ലെന്‍സ് പോലൊന്ന് കണ്ടത്. അടുത്ത ദിവസം ബാത്ത്റൂമില്‍ കയറിയ സ്ത്രീ ക്യാമറ കണ്ടെത്തി. തുടര്‍ന്ന് ക്യാമറ പരിശോധിക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു. പരിശോധനയില്‍ ഫ്ളാറ്റിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ നഗ്നദൃശ്യം കണ്ടെത്തി.
ഉറക്കമുണര്‍ന്ന ഇയാള്‍ ക്യാമറ കണ്ടെത്തിയെന്ന് മനസിലാക്കി അത് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ കൊടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രതി അപേക്ഷിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. മറ്റാരുടെയും ദൃശ്യങ്ങള്‍ ഇല്ലെന്നും അയാള്‍ ഉറപ്പ് പറഞ്ഞു. ഇതോടെ പ്രതിയെ സ്ത്രീകള്‍ വെറുതെ വിട്ടു. എന്നാല്‍ മറ്റൊരു കൂട്ടുകാരന് മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് എല്ലാവരുടെയും നഗ്നദൃശ്യം കണ്ടെത്തിയത്.