തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം മലയാളികൾക്കെതിരെ കർണാടക പോലീസ് കേസെടുത്ത സംഭവത്തിൽ ഇടപെടാതെ കേരള പോലീസും സർക്കാരും. അന്ന് മംഗലാപുരത്ത് ഇല്ലാതിരുന്നവർക്കെതിരെ പോലും കർണാടക പോലീസ് കേസെടുത്തെന്ന ആക്ഷേപം നിലനിൽക്കുകയാണ്.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും കർണാടക ആഭ്യന്തര വകുപ്പുമായി സംസാരിക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നെങ്കിലും ഔദ്യോഗികമായി ഇതുവരെ ആരും ഈ ആവശ്യവുമായി കേരള സർക്കാരിനെ സമീപിച്ചിട്ടില്ല.
ഇക്കാര്യത്തെക്കുറിച്ച് ആഭ്യന്തര വകുപ്പുമായി സംസാരിച്ചപ്പോൾ ഇതേ ആവശ്യവുമായി സർക്കാരിനെ ആരും സമീപിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. കർണാടക സംസ്ഥാനത്ത് നടന്ന ക്രൈമിൽ നടപടിയേടുക്കേണ്ടത് അവരാണ്. അതിൽ സംസ്ഥാനത്തിന് ഇടപെടാനാകില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.്