മുംബൈ: ചെന്നൈയിൽ കാണാതായ മലയാളി മോഡൽ വീട്ടിൽ തിരിച്ചെത്തി. ഗാനം നായരെന്ന മോഡലിനെ വെള്ളിയാഴ്ച മുതൽ കാണാതായതിനെ തുടർന്ന് ഇവരെ കണ്ടെത്താൻ വൻ ഓണ്‍ലൈൻ കാന്പയ്ൻ നടത്തിരുന്നു. ഇതിനു പിന്നാലെയാണ് ഗാനം വീട്ടിൽ തിരിച്ചെത്തിയത്. ഗാനം വിഷാദത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സ്വകാര്യ കന്പനിയിൽ മാർക്കറ്റിംഗ് മാനേജറായ ഗാനം വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്നു സ്കൂട്ടറിൽ നുങ്കന്പാക്കത്തുള്ള ഓഫീസിലേക്കുപോയി. എന്നാൽ ഇവർ ഓഫീസിൽ എത്തിയില്ല. വൈകിട്ട് ഗാനം വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
ഇതേത്തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു.തലശേരി സ്വദേശിയായ ഗാനം നായർ ഫാഷൻ ഡിസൈനർ കൂടിയാണ്. കാണാതായ ശേഷം ഗാനത്തിന്റെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു.