കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ നാല്‍പ്പതോളം ജവാന്മാര് വീരമൃത്യു വരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പാക്കിസ്ഥാന് തീവ്രവാദി സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിച്ചു കഴിഞ്ഞു. മുഴുവന്‍ സ്വാതന്ത്രവും സൈന്യത്തിന് നല്‍കിയിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും തിരിച്ചടിയുണ്ടാവാമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഈ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണയും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്.
പാക്കിസ്ഥാന് ശകതമായ മറുപടി നല്‍കുമെന്ന് പല തവണ പ്രധാനമന്ത്രി ആവര്‍ത്തിച്ചിരിക്കുന്നതിനാല്‍ ആ ഒരു നിമിഷത്തിനുവേണ്ടിയാണ് രാജ്യം മുഴുവന്‍ കാത്തിരിക്കുന്നതും. ഈ സാഹചര്യത്തില്‍ മലയാളിയായ ജവാന് രഞ്ജിത്ത് രാജ് പങ്കുവച്ചിരിക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ലീവ് തീരും മുമ്പേ വിളിയെത്തിയെന്നും കാഷ്മീരിലെ സഹോദരങ്ങള്‍ക്കായാണ് പോകുന്നതെന്നും നാടിനുവേണ്ടി തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കിയുള്ള അദ്ദേഹത്തിന്റെ കുറിപ്പാണിപ്പോള്‍ മലയാളികള്‍ പൂര്‍ണ പിന്തുണ നല്കി ഏറ്റെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ലീവ് തീരും മുന്‍പേ വിളി എത്തി…. ഭയമോ സങ്കടമോ അല്ല തോന്നുന്നത്…. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരില്‍ ചിന്നി ചിതറിയ എന്റെ സഹോദരങ്ങള്‍ക്കായി പോകുന്നതാണ്….ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടെ ഉള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും…
സൈനികര്‍ അല്ലാത്ത ഭാരതീയര്‍ക്ക് ഇതു നാളെയോ മറ്റേനാലോ നടക്കാന്‍ പോകുന്ന രാഷ്ടീയ കൊലാഹലത്തില്‍ ഇതു മറക്കാന്‍ കഴിഞ്ഞേക്കും.. മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളില്‍ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഹോഷികും..
ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീര്‍ ഹൈവേയിലൂടെ യാത്രചെയ്യാന്‍ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാന്‍ സ്വാഗതം ചെയ്യുന്നു…
അപ്പോള്‍ നിങ്ങള്‍ക്കു മനസിലാകും ..
the beauty of JOURNEY through heaven valley of India..
ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രിയക്കാരല്ല… ഇന്ത്യന്‍ ആര്‍മി ആണ്…
കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും
ധീര സഹ പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍…….