മുംബൈ: അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ കാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട മലയാളി വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് വിദ്യാർഥി അനന്തകൃഷ്ണൻ ആണ് അറസ്റ്റിലായത്.
അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടൂ എന്ന പരാതിയിലാണ് നടപടി.
മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാർത്ഥിക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചു.