കൊച്ചി: വാക്കു തര്‍ക്കത്തെത്തുടര്‍ന്നു ലണ്ടനില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവത്തില്‍ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍.
കായകുളം കുത്തിത്തുരുവ് സ്വദേശികളും ഇപ്പോൾ എറണാകുളം പനന്പള്ളി നഗറിൽ താമസക്കാരുമായ ശശികുമാറിന്റെയും-ശ്രീദേവിയുടെയും മകൻ അരവിന്ദ് (37) ആണ് കൊല്ലപ്പെട്ടത്.
ഇയാൾക്ക് ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.വ്യാഴാഴ്ച അര്‍ധരാത്രിയോടെ സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്മാന്വേ ജംഗ്ഷനു സമീപമുള്ള ഫ്ളാറ്റിലായിരുന്നു സംഭവം.
ഫ്ളാറ്റില്‍വച്ച് അരവിന്ദും സുഹൃത്തും തമ്മിൽ തര്‍ക്കം രൂക്ഷമാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഒപ്പമുള്ള മറ്റു സുഹൃത്തുക്കളാണ് സംഭവം പോലീസിനെ അറിയിച്ചത്.
സംഭവസ്ഥലത്തുവച്ചു തന്നെ അരവിന്ദ് മരിച്ചു. ഫ്ളാറ്റില്‍ കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരുന്നതായാണ് വിവരം.