കാൻസർ ബാധിതരിൽ കാൻസർ കോശങ്ങൾ പെരുകുന്നതിന്റെ കാരണം കണ്ടെത്തി മലയാളി ശാസ്ത്രജ്ഞൻ. കണ്ണൂർ ജില്ലയിലെ പൈസക്കരി സ്വദേശിയും വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞനുമായ ഡോ. റോബിൻ സെബാസ്റ്റ്യനും സംഘവുമാണ് ഡിഎൻഎ കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിലൂടെ നിർണായ കണ്ടെത്തലുകൾ നടത്തിയത്.
കാൻസർ ചികിത്സാമേഖലയിൽ വലിയ മാറ്റത്തിന് ഇടയാക്കുന്ന കണ്ടുപിടിത്തത്തെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം മുഖ്യധാര സയൻസ് മാസികയായ നേച്ചർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാൻസറുകളിൽ തന്നെ ഏറ്റക്കുറച്ചിലുകളുള്ള സാഹചര്യത്തിൽ ഇതിന് അനുയോജ്യമായ മരുന്നുകൾ കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ഡോ. റോബിൻ സെബാസ്റ്റ്യനും സംഘവും
പൈസക്കരിയിലെ തെക്കേ പുതുപ്പറമ്പിൽ ടി.ടി. സെബാസ്റ്റ്യൻ-റോസമ്മ ദമ്പതിമാരുടെ മകനായ ഡോ. റോബിൻ ഏറെക്കാലമായി അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രവർത്തിക്കുകയാണ്. ഭാര്യ ഡോ. സുപ്രിയ വർത്തക്കും ഇതേ സ്ഥാപനത്തിലെ ഗവേഷകയാണ്. കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് ഡോ. റോബിൻ സെബാസ്റ്റ്യൻ നടത്തിയ ഗവേഷണങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു.