നാട്ടില്‍ മലയാള സിനിമയിലെ പ്രശ്നങ്ങള്‍ കത്തി നില്‍ക്കുമ്പോഴും ആഘോഷത്തിലാണ് മലയാളത്തിലെ മുന്‍നിര നായികമാര്‍. അമേരിക്കന്‍ സ്റ്റേജ് ഷോയ്ക്കുശേഷം ഇപ്പോള്‍ കാനഡയില്‍ കറങ്ങി നടക്കുകയാണ് മഞ്ജു വാര്യരും റിമ കല്ലിംഗലും നവ്യ നായരും അടക്കമുള്ള നടിമാര്‍.
അമേരിക്കയിലെ ഹൂസ്റ്റണില്‍ നാഫാ അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങള്‍. ഇതിനു ശേഷമാണ് കാനഡയിലേക്ക് അവധി ആഘോഷത്തിനായി വിമാനം കയറിയത്. ഡബ്യുസിസി പ്രശ്നങ്ങളും അമ്മയിലെ വിഴുപ്പലക്കലും തുടരുമ്പോഴും തങ്ങള്‍ ഹാപ്പിയാണെന്നാണ് ചിത്രങ്ങള്‍ അടിവരയിടുന്നത്.