ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം ജീവിക്കാന്‍ കുട്ടികളെയുമായി പോയ മുപ്പത്തിനാലുകാരി ഒടുവില്‍ പെരുവഴിയിലായി. കാമുകനെ കൊണ്ട് തന്റെ വിവാഹം നടത്തിക്കണമെന്ന ആവശ്യവുമായി കാമുകി രണ്ടു മക്കളുമായി ഇന്ത്യയില്‍ കാലുകുത്തി. വെല്ലൂരിലെ ബസുരാജിനെ തേടിയാണ് തേടിയാണ് സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന എസ് മനേഗ (34) ഇന്ത്യയിലെത്തിയത്.
രണ്ടുപേരും സിംഗപ്പൂരിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്ത് വരുന്നത്. ഇതിനിടെ ഇരുവരും അടുപ്പത്തിലായി. ഇതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു. മനേഗയ്ക്ക് രണ്ട് കുട്ടികളുണ്ട്. പ്രണയം തലയ്ക്കു പിടിച്ചതോടെ ജീവിതം ഒരുമിച്ചാക്കി. ഇതിനിടെ ബസുരാജ് വിവാഹത്തിന് ഇന്ത്യയിലേക്ക് പോന്നു. ബന്ധുവിന് സുഖമില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇവര്‍ പോന്നത്. പിന്നീട് മനേഗയോടു നാട്ടിലെത്താന്‍ ആവശ്യപ്പെട്ട് ഗ്രാമത്തിലെ മേല്‍വിലാസവും നല്‍കി.
മനേഗ ഇന്ത്യയിലെത്തി. എന്നാല്‍ വെല്ലൂരില്‍ എത്തിയപ്പോള്‍ ബസുവരാജിന്റെ ബന്ധുക്കള്‍ സംസാരിക്കാന്‍ പോലും തയ്യാറായില്ല. ഒരുവര്‍ഷമായി തങ്ങള്‍ ഒരുമിച്ചു താമസിക്കുകയാണെന്നും ഇക്കാര്യം ബസുവരാജിന്റെ ബന്ധുക്കള്‍ക്ക് അറിയാമെന്നും മെനേഗ പറയുന്നു. ഫോണില്‍ ബന്ധുക്കളുമായി പലതവണ സംസാരിച്ചിട്ടുണ്ട്. അന്നെല്ലാം സ്നേഹത്തോടെ പെരുമാറിയിരുന്ന അവര്‍ താന്‍ നേരിട്ടെത്തിയപ്പോള്‍ നിലപാട് മാറ്റിയെന്ന് ഇവര്‍ പറയുന്നു.