കുളത്തൂപ്പുഴ: മലയോര ഹൈവേ നിര്‍മ്മാണം പുരോഗമിക്കവേ പലയിടത്തും കരാറുകാരുടെസൗകര്യാര്ഥം പാതയുടെ അലൈന്മെന്റ് അട്ടിമറിക്കുന്നതായുള്ള ആരോപണം ശക്തമാകുന്നു. പാതയുടെ നിര്‍മ്മാണത്തിനു മുമ്പായി പൊതുമരാമത്ത് വക സ്ഥലം സര്‍വ്വേ നടത്തി കല്ല് സ്ഥാപിക്കാത്തതിനാല്‍ താല്പര്യക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ തോന്നുംപടിയാണ് പാതയുടെ വീതിയും വളവുകളും നിശ്ചയിക്കുന്നത്.
ആദ്യഘട്ട സര്‍വ്വേയില്‍ നിന്നും വ്യത്യസ്തമായി പല സ്ഥലത്തും വീതി കുറഞ്ഞും കൂടിയുമാണ് ഇപ്പോള്‍ നിര്‍മ്മാണം പുരോഗമിക്കുന്നതെന്നാണ് ആരോപണം. മുന്‍കൂട്ടി സര്‍വ്വേ നടത്തി പൊതുമരാമത്ത് വക സ്ഥലം തിട്ടപ്പെടുത്താത്തതിനാല്‍ നിര്‍ധനരായ സാധാരണക്കാരുടെ സ്ഥലങ്ങളിലേക്ക് കൂടുതല്‍ കയറിയും താല്പര്യക്കാരുടെ അനധികൃത നിര്‍മ്മാണങ്ങളടക്കം സംരക്ഷിച്ചുമാണ് നിലവില്‍ കരാറുകാര്‍ പാതയുടെ നിര്‍മ്മാണം നടത്തുന്നതെന്ന ആരോപണം പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമാവുകയാണ്.
കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പും നല്‍കാതെ കുളത്തൂപ്പുഴ സെൻറ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് ദേവലയത്തിൻെറ പ്രവേശന കവാടത്തിനു മുന്നിലെ പാതയും കുരുശടിയും തകർത്തതിൽ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തിൽ ദേവലയിത്തിന് തകരാർ വരാത്ത തരത്തിൽ നടന്ന മലയോര ഹൈവേ സർവ്വേയില്‍ നിന്നുംവ്യത്യസ്തമായി ചിലരെ സഹായിക്കാൻ കരാറുകർ അലൈൻമെൻറിൽ മാറ്റം വരുത്തി അട്ടിമറിച്ചെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്.
വലിയേല മുതല്‍ കുളത്തൂപ്പുഴ വരെയുള്ള ഭാഗത്ത് പാതയുടെ വീതിയും വളവുകളും പല തരത്തിലാണെന്നും മുൻകൂട്ടി സർവ്വേ ചെയ്തു കല്ലുസ്ഥാപിക്കാത്തതിനാല് കരാറുകാരുടെ തന്നിഷ്ടപ്രകാരമാണ് നിർമ്മാണം നടക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് യഥാർഥ വസ്തുത മനസിലാക്കാനോ അഴിമതിക്കെതിരെ പരാതിപ്പെടാനോ കഴിയുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതിനിടെ പ്രദേശത്തെ ഇട റോഡുകളിലേക്കുള്ള കലിങ്കുകള്‍ ഒന്നാകെ തകര്‍ത്തിട്ടതും പ്രതിഷേധത്തിന്റെ വ്യാപ്തി വര്ദ്ധിപ്പിക്കുന്നതിനിടയാക്കിയിട്ടുണ്ട്. അലൈന്‍മെന്റിലെ മാറ്റവും മറ്റും സംബന്ധിച്ച്പൊതുമരാമത്ത് അഞ്ചല്‍ എക്സിക്കുട്ടീവ്എഞ്ചിനീയറോ ബന്ധപ്പെട്ട് പ്രദേശത്ത് സര്‍വ്വെനടത്തി മരാമത്ത് വകസ്ഥലംതിട്ടപ്പെടുന്നതുന്നതിനു നടപടിസ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.