തൃശൂർ: മലയോര ഹൈവേയുടെ നിർദിഷ്ട റൂട്ട് മാറ്റാൻ സാധിക്കില്ലെന്നു സർക്കാർ. ദേശീയപാത ആറുവരിപ്പാതയിലൂടെ കടന്നു പോകുന്നതിനു പകരം മലയോര മേഖലയിലൂടെ റൂട്ട് പുനക്രമീകരിക്കണമെന്ന് ആവശ്യം തള്ളിയ സർക്കാർ നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നു ഹർജിക്കാർ.
വഴുക്കുംപാറ – തോണിക്കൽ, മേലേച്ചിറ, കട്ടച്ചിറക്കുന്ന്, പട്ടിലുംകുഴി വഴി പീച്ചിയിലൂടെ വിലങ്ങന്നൂർ വഴി റൂട്ട് പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്, പഞ്ചായത്ത് മെന്പർമാരായ കെ.പി. എൽദോസ്, സാരി തങ്കച്ചൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പരാതിക്കാരെ കേട്ട് തീരുമാനമെടുക്കാൻ കോടതി പൊതുമരാമത്ത് വകുപ്പിനോട് ഉത്തരവിട്ടിരുന്നു. പരാതിക്കാരെ കേട്ടശേഷമാണ് റൂട്ടുമാറ്റാനാവില്ലെന്ന് അറിയിച്ചത്.