പാലക്കാട്: കുമ്പാച്ചി മലയിൽ ഇനി കയറുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
ബാബുവിന് ലഭിച്ച സംരക്ഷണം ആര്‍ക്കുമുണ്ടാകില്ല. ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി ആരും മല കയറരുത്.
മല കയറാന്‍ കൃത്യമായ നിബന്ധനകള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കുമ്പാച്ചി മലയുടെ മുകളിൽ ഒരാൾ കൂടി കുടുങ്ങിയ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നാട്ടുകാരനായ രാധാകൃഷ്ണനെയാണ് വനംവകുപ്പ് നടത്തിയ തെരച്ചിലിൽ കണ്ടെത്താനായത്.
ആറ് മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തി ബേസ് ക്യാന്പിലെത്തിച്ചത്.
രാധാകൃഷ്ണൻ സ്ഥിരമായി കാട്ടിലൂടെ നടക്കുന്ന ആളാണെന്നും ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നും അധികൃതർ അറിയിച്ചു.
രാധാകൃഷ്ണനെതിരെ കേസെടുക്കില്ലെന്നും വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.