വ​നി​താ ഡോ​ക്ട​റെ കോ​ഴി​ക്കാ​ട്ടെ ലോ​ഡ്ജി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ച്ച് പു​രു​ഷ ന​ഴ്‌​സ് ! ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ല്‍…

ഡോ​ക്ട​റെ ലോ​ഡ്ജി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ച്ച ശേ​ഷം സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍
പു​രു​ഷ ന​ഴ്സ് അ​റ​സ്റ്റി​ല്‍.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൃ​ശ്ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ന​ഴ്സ് നി​ഷാം ബാ​ബു (24)വി​നെ​യാ​ണ് വ​നി​താ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ ക​സ​ബ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി ഡോ​ക്ട​റാ​ണ് പ​രാ​തി​ക്കാ​രി. നേ​ര​ത്തേ മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഇ​രു​വ​രും ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്നു.

കോ​യ​മ്പ​ത്തൂ​രി​ല്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ഡോ​ക്ട​റെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ​ലോ​ഡ്ജി​ല്‍ വെ​ച്ച് ഡി​സം​ബ​റി​ലാ​യി​രു​ന്നു ആ​ദ്യ സം​ഭ​വം.

ഇ​തി​ന്റെ ഫോ​ട്ടോ​ക​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ജ​നു​വ​രി​യി​ലും ഫെ​ബ്രു​വ​രി​യി​ലു​മാ​യി വീ​ണ്ടും അ​ഞ്ചു​ത​വ​ണ മൈ​സൂ​രു​വി​ലെ വി​വി​ധ ലോ​ഡ്ജു​ക​ളി​ല്‍ പീ​ഡ​നം തു​ട​ര്‍​ന്നു.

ഫോ​ണി​ലൂ​ടെ ശ​ല്യം തു​ട​രു​ക​യും ലോ​ഡ്ജി​ലെ​ത്ത​ണ​മെ​ന്ന് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ സ​ഹി​കെ​ട്ട് ന​ഴ്സി​ന്റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഡോ​ക്ട​ര്‍ ബ്ലോ​ക്ക് ചെ​യ്തു.

ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഇ​യാ​ള്‍ ഡോ​ക്ട​റു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ചു. ഇ​തോ​ടെ​യാ​ണ് ഡോ​ക്ട​ര്‍ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment