പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത് ബലമായി കേക്ക് തേച്ച അധ്യാപകനെതിരേ പോക്‌സോ കേസ്. ഉത്തര്‍ പ്രദേശിലാണ് സംഭവം.
57കാരനായ അദ്ധ്യാപകന്‍ അലോക് സക്സേന കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് തേച്ചുവെന്നാണ് പരാതി.
യു.പിയിലെ രാംപൂരില്‍ അദ്ധ്യാപക ദിന ആഘോഷത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ്. അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം കേസായതോടെ അദ്ധ്യാപകനെ പ്രൈമറി സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ ജയിലിലാണ് അദ്ധ്യാപകന്‍.
അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ പിടിച്ച് വലിക്കുന്നതും അവള്‍ അയാളുടെ പിടിയില്‍നിന്ന് മോചനത്തിന് ശ്രമിക്കുമ്പോള്‍ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വിഡിയോയില്‍ കാണാം. ‘നിന്നെ ആര് രക്ഷിക്കും ആരെങ്കിലും വരുമോ’ എന്ന് അധ്യാപകന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.