മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഡാം റിസർവോയറിൽനിന്നും നാലുകിലോ തൂക്കമുള്ള ഭീമൻ മലിഞ്ഞീനിനെ പിടിച്ചു. ഇന്നലെ രാവിലെ മീൻപിടിക്കാൻപോയ കാഞ്ഞിരപ്പുഴ മത്സ്യബന്ധന സഹകരണ സംഘത്തിലെ തൊഴിലാളികളുടെ ചൂണ്ടയിലാണ് വലിയ മലിഞ്ഞീൻ കുരുങ്ങിയത്.
അപൂർവമായാണ് മഴക്കാലത്ത് ഇത്തരം മീനുകളെ ലഭിക്കാറുള്ളത്. നാലും മൂന്നും കിലോയുള്ള രണ്ടുമീനുകൾ 2100 രൂപയ്ക്കാണ് വിറ്റുപോയത്.
നാലുകിലോയുള്ള മലിഞ്ഞീൻ ആദ്യമായാണ് ലഭിക്കുന്നതെന്ന് സഹകരണസംഘം പ്രസിഡന്റ് സുനിൽ പറഞ്ഞു.