കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് 22- ാം വാർഡിലെ മിനി എംസിഎഫിനു സമീപം മാലിന്യങ്ങൾ സ്ഥിരമായി വലിച്ചെറിഞ്ഞയാൾക്ക് പഞ്ചായത്തിൽനിന്നും നോട്ടീസ് നൽകി 5000 രൂപ പിഴയീടാക്കി.
മാലിന്യം വലിച്ചെറിയുന്ന സംഭവം പതിവായതോടെ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമന്റെ നേതൃത്വത്തിൽ ഹരിതകർമ സേന മാലിന്യം പരിശോധിക്കുകയായിരുന്നു.
മാലിന്യത്തിൽനിന്നും ലിഭിച്ച ഫ്ളിപ്കാർട്ട് കവറിൽ നിന്നാണ് വിലാസക്കാരനെ തിരിച്ചറിഞ്ഞത്.
വഴിയോരങ്ങളിൽ വച്ചിരിക്കുന്ന മിനി എംസിഎഫ് ഹരിത കർമസേന അംഗങ്ങൾക്കു ഭവനങ്ങളിൽനിന്ന് ശേഖരിക്കുന്ന ശുചിത്വമുള്ള പ്ലാസ്റ്റിക്കുകൾ സൂക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്.
ഇവിടെ മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് നിയമവിരുദ്ധവും ശിക്ഷാർഹമാണെന്ന് പഞ്ചായത്ത് അറിയിച്ചു.