മാലിന്യം കുന്നുകൂടുമ്പോൾ, കോട്ടയം മെഡിക്കൽ കോളജിൽ മാലിന്യ സംസ്കരണ പ്ലാന്‍റിനായി 30 ലക്ഷത്തിൽ തീർന്നത് അലുമിനിയ തകിടുകൊണ്ടുള്ള  ഷെഡ്;  പ്ലാന്‍റ് നിർമാണത്തിന്‍റെ അവസ്ഥയെക്കുറിച്ച്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യം ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് കു​ഴി​ച്ചു മൂ​ടു​ന്പോ​ഴും മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ക​രാ​ർ തു​ക​യി​ൽ 30 ല​ക്ഷം കൈ​പ്പ​റ്റി​യി​ട്ടും ഒ​രു ഷെ​ഡി​ൽ ഒ​തു​ക്കി പ്ലാ​ന്‍റ്. ജൈ​വ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ഉ​ദ്ദേശി​ച്ച പ​ദ്ധ​തി​യാ​ണ് പാ​തി വ​ഴി​യി​ൽ നി​ല​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ ഏ​റ്റ​വും അ​ത്യാ​വ​ശ്യം വേ​ണ്ട​താ​യ സം​സ്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്കും താ​ൽ​പ​ര്യ​ക്കുറ​വ്. മെ​ഡി​ക്ക​ൽ കോ​ളജ് വ​ള​പ്പി​ൽ ന​ഴ്സിം​ഗ് ഹോ​സ്റ്റ​ലി​ന്‍റെ തൊ​ട്ടു​പി​ന്നി​ലാ​ണ് പ്ലാ​ന്‍റ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 50 ല​ക്ഷം രൂപ​യാ​യി​രു​ന്നു ആ​ദ്യ ക​രാ​ർ തു​ക.

എ​ന്നാ​ൽ ഉ​ട​ന്പ​ടി​യു​ണ്ടാ​യി ര​ണ്ടു വ​ർ​ഷം പി​ന്നി​ട്ട ​ശേ​ഷ​മാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തെ​ന്നും അ​ന്ന് ഉ​ണ്ടാ​യി​രു​ന്ന വി​ല​യും തൊ​ഴി​ലാ​ളി വേ​ത​ന​വും അ​ല്ല ഇ​ന്നുള്ള​തെ​ന്നും അ​തി​നാ​ൽ ക​രാ​ർ തു​ക കൂ​ട്ടി​ത്ത​ര​ണ​മെ​ന്നും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ൻ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത​നു​സ​രി​ച്ച് 88 ല​ക്ഷം രൂപ​യാ​യി തു​ക വ​ർ​ധി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​നാ​ണ് പ​ണി​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ വ​രെ 30 ല​ക്ഷം രൂപ ​വ​രെ ന​ൽ​കി​യി​ട്ടും പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം എ​ങ്ങും എ​ത്തി​യി​ല്ല. അ​ലൂമി​നി​യം ഷീ​റ്റ് കൊ​ണ്ട് ഒ​രു ഷെ​ഡ് നി​ർ​മി​ക്കു​ക​യും ഈ ​ഷെ​ഡി​ന​ക​ത്ത് ഒ​രു പാ​ന​ൽ ബോ​ർ​ഡ് മാ​ത്രം സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വൈ​ദ്യു​തി പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല.

അ​തേ സ​മ​യം ഇ​പ്പോ​ഴും ആ​ശു​പ​ത്രി മാ​ലി​ന്യം പ്ലാ​സ്റ്റി​ക് ക​വ​റി​ലി​ട്ട് മ​ണ്ണി​ട്ടു​മൂ​ടു​ക​യാ​ണ്. ഇ​ത് വ​ൻ പ​രി​സ്ഥി​തി പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി ഉ​യ​രു​ന്പോ​ഴും സം​സ്ക​ര​ണ പ്ലാ​ന്‍റ്് നി​ർ​മാ​ണം ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്നി​ല്ല.

Related posts