പൊൻകുന്നം: അയൽക്കാരൻ തന്റെ പുരയിടത്തിൽ കുഴിച്ചുമൂടിയ കക്കൂസ് മാലിന്യം എൽഐസി ജീവനക്കാരന്റ കിണർ വെള്ളം ഉപയോഗശൂന്യമാക്കി. രണ്ടാഴ്ച മുന്പ് അയൽവാസി കക്കുസ് കുഴി നിറഞ്ഞതിനാൽ അതിലെ മാലിന്യം മുഴുവൻ ഉപയോഗിക്കാത്ത കിണറ്റിൽ നിക്ഷേപിച്ച് പച്ച മണ്ണിട്ടു മൂടുകയായിരുന്നു.
അടുത്തയിടെ പെയ്ത ശക്തമായ മഴയിൽ കിണറ്റിൽ നിന്ന്
ഉറവയായിട്ടാണ് എൽഐസി ജീവനക്കാരന്റെ ഇരുപതാം മൈൽവിക്രം നഗറിൽ വാളി പ്ലാക്കൽ രാജുവിന്റെ വീട്ടു പടിക്കലെ കിണറ്റിലേക്ക് മാലിന്യം എത്തുന്നത്.
ഇപ്പോൾ കിണറിനകത്ത് മാലിന്യം ഒഴുകിയെത്തി പരിസരത്തും ദുർഗന്ധം പരത്തിക്കൊണ്ടിരിക്കുന്നതിനാൽ സമിപവാസികളും ബുദ്ധിമുട്ടുകയാണ്.
രാജുവിന്റെ പരാതിയെത്തുടർന്ന് ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കിണറിൽ മാലിന്യം ഒഴുകിയെത്തിയ സംഭവത്തേക്കുറി അന്വേഷണം നടത്തി.കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രാജു ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകി.