വള്ളിവട്ടം: വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ പ്രകൃതിരമണിയമായ ചീപ്പുചിറയും പരിസരവും മാലിന്യം നിറയുന്നു. രാത്രിയാണ് ചാക്കുകളിലും പ്ലാസ്റ്റിക് കിറ്റുകളിലും മറ്റുമായി അറവ് അവശിഷ്ടം, മുടി, പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ തള്ളുന്നത്. ഇത്തരം മാലിന്യം കെട്ടികിടക്കുന്നതുമൂലം പലയിടങ്ങളിലും ദുർഗന്ധം വമിക്കുന്നുണ്ട്. പ്രദേശത്ത് ആൾത്താമസം ഇല്ലാത്തതും മാലിന്യം തള്ളുന്നതിന് കാരണമാകുന്നുണ്ട്.
ഒട്ടേറെ പേരാണ് ചീപ്പുചിറയുടെ സൗന്ദര്യം ആസ്വദിക്കാൻ ഒഴിവുദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഇവിടെ എത്താറുള്ളത്. കൂടുതൽ പേരെ ഇവിടേക്കു ആകർഷിക്കാനുള്ള പദ്ധതികളും പഞ്ചായത്തിന്റെ ആലോചനയിലുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.