പെ​രു​ങ്കു​ളം പാ​ട​ത്ത് ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ  മാ​ലി​ന്യ​നി​ക്ഷേം;  ജനദ്രോഹ നടപടിക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ള്ള പ​ട്ട​ണ​ത്തി​ന്‍റെ മു​ഴു​വ​ൻ ജ​ല​സ്രോ​ത​സാ​യ പെ​രു​ങ്കു​ളം പാ​ടം മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് മ​ണ്ണും വാ​യു​വും ജ​ല​വും മ​ലി​ന​മാ​ക്കു​ന്ന​തി​നെ​തി​രെ ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ ജൈ​വ, ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ ദ​ശാ​ബ്ദ​ങ്ങ​ളാ​യി സ​മീ​പ​വാ​സി​ക​ളും ടെ​ന്പി​ൾ റോ​ഡ് റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം കൊ​ടു​ത്തി​ട്ടും സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടും പ്ര​യോ​ജ​നം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി എ​യ​റോ​ബി​ക് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. സ​മീ​പ​വാ​സി​ക​ളാ​യ ര​ണ്ടു വ്യ​ക്തി​ക​ൾ ഇ​തി​നെ​തി​രെ ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ചെ​ങ്ങ​ന്നൂ​ർ മു​ൻ​സി​ഫ് കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല​മാ​യ വി​ധി സ​ന്പാ​ദി​ച്ചി​ട്ടും പ്ര​തി​വി​ധി കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ടെ​ന്പി​ൾ റോ​ഡ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ന​ഗ​ര​സ​ഭ ചു​മ​ത​ല​ക്കാ​രും ആ​ർ​ഡി​ഒ ഓ​ഫീ​സി​ൽ ഒ​രു ഉ​ട​ന്പ​ടി സ​മ്മ​ത​പ​ത്രം ന​ൽ​കി.

ഉ​ട​ന്പ​ടി അ​നു​സ​രി​ച്ച് മാ​ലി​ന്യം ഇ​ടു​ന്ന​തോ​ടൊ​പ്പം നി​ശ്ചി​ത ഘ​ന​ത്തി​ൽ മ​ണ്ണി​ട്ട് മൂ​ട​ണ​മെ​ന്നും അ​ണു​നാ​ശി​നി​ക​ൾ വി​ത​റി അ​ണു വി​മു​ക്ത​മാ​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഉ​ട​ന്പ​ടി​യും കോ​ട​തി ഉ​ത്ത​ര​വു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ട് അ​ശാ​സ്ത്രീ​യ​മാ​യി മാ​ലി​ന്യ നി​ക്ഷേ​പം തു​ട​രു​ക​യാ​ണ്. ത·ൂ​ലം സ​മീ​പ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ൾ പെ​രു​ങ്കു​ളം പാ​ട​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം സ്ഥ​ല​വും സ്റ്റേ​ഡി​യം നി​ർ​മ്മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന 25 സെ​ന്‍റ് സ്ഥ​ല​ത്ത് വ​ലി​യ കു​ഴി​ക​ൾ എ​ടു​ത്ത് ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ മാ​ലി​ന്യ​വും നി​ക്ഷേ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ​ക​രം സ്ഥ​ലം ഇ​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ നി​ന്നും ഇ​ന​ങ്ങ​ളെ മോ​ചി​പ്പി​ക്കു​വാ​ൻ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ടെ​ന്പി​ൾ റോ​ഡ് റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി​ക​ൾ പി.​ജി ശ​ശി​ധ​ര​ൻ പി​ള്ള, ഡോ :​കെ.​പി.​പ്ര​ഭാ​ക​ര​പ്പ​ണി​ക്ക​ർ, പ്ര​സി​ഡ​ന്‍റ് കെ.​ടി.​ഹ​രി​ഹ​ര​ൻ, ക​ണ്‍​വീ​ന​ർ മ​ൻ​മ​ഥ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts